മുസ്ലിം ഭരണാധികാരികൾ ഇന്ത്യക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം പുറം രാജ്യങ്ങളുമായുള്ള ബന്ധവും വാണിജ്യ ഇടപാടുകളുമാണ്. ചെറിയ നാട്ടുരാജ്യങ്ങളായി വിഭജിച്ച് കിടന്നിരുന്ന പ്രദേശങ്ങളെ ഒന്നിപ്പിച്ച് ഒരു ദേശീയ സ്വത്വം ഉണ്ടാക്കിയെടുത്തത് മുസ്ലിം ഭരണാധികാരികൾ ആയിരുന്നു, കേരളത്തിൽ മാത്രം നിലവിലുണ്ടായിരുന്നത് നാല്പത്തിനാലോളം നാട്ടുരാജ്യങ്ങൾ ആണ്. കുലശേഖര സാമ്രാജ്യത്തിന്റെ അധഃപതനത്തെ തുടർന്ന് നാടിന്റെ നാനാഭാഗങ്ങളിലായി അനേകം സ്വതന്ത്ര നാട്ടുരാജ്യങ്ങൾ പിറവിയെടുത്തു. ഇവയിൽ രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും മുന്നിട്ടുനിന്നിരുന്ന ശക്തികൾ വേണാട്, കോലത്തുനാട്, കോഴിക്കോട്, കൊച്ചി എന്നീ രാജ്യങ്ങൾ ആയിരുന്നു. പിന്നീട് നമ്പൂതിരിമാരുടെ ഹുങ്കും കുടിയാന്മാരോടുള്ള വൈര്യവും നാട്ടുരാജ്യങ്ങളിൽ കൊല്ലും കൊലയും വർധിപ്പിച്ചു. അക്കാലത്ത് കേരളം ഉന്നം വെച്ച് വന്ന പറങ്കികൾക്ക് ഈ അക്രമോത്സുകമായ അന്തരീക്ഷം ഏറെ അനുകൂലമായി വർത്തിച്ചു.
എന്നാൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വലിയൊരു ഭാഗം മുസ്ലിം അധികാരത്തിലുള്ളതായിരുന്നു. നാട്ടുരാജാക്കന്മാരുടെ ഭരണം മുസ്ലിം ഭരണാധികാരികൾ അവസാനിപ്പിക്കുകയും, ഡൽഹി കേന്ദ്രീകരിച്ച് വലിയൊരു രാഷ്ട്രമായി ഇന്ത്യയെ മാറ്റുകയും ചെയ്തു. ഇത് ഇന്ത്യയിൽ വലിയൊരു രാഷ്ട്രീയ ഐക്യത്തിന് കാരണമായി. ഇസ്ലാം ഈ രാജ്യത്തിന് ചെയ്‌ത ഏറ്റവും വലിയ സേവനമാ യി ചരിത്രം ഇതിനെ അംഗീകരിക്കുന്നു.
അക്കാലത്ത് തുന്നിയ വസ്ത്രം ധരിക്കുന്ന സംസ്കാരം ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. ഉയർന്ന ജാതിയിലുള്ള സ്ത്രീകൾ ഒറ്റമുണ്ട് കൊണ്ട് മാറ് മറക്കുന്ന സമ്പ്രദായം ആയിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. താഴ്ന്ന ജാതിക്കാർക്ക് മാർ മറക്കാനുള്ള അവകാശം അന്ന് ഹനിക്കപ്പെട്ടിരുന്നു. ഉത്തരേന്ധ്യയിലെ സ്ത്രീകൾ ഒറ്റമുണ്ട് കൊണ്ട് അവരുടെ അര മറക്കുകയും, അതേ തുണി വെച്ച് തല മറക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്. സ്റ്റിച്ച് ചെയ്ത് രൂപ മാറ്റം വരുത്തിയ വസ്ത്രം ധരിക്കുന്ന സമ്പ്രദായമോ അവ നിർമ്മിക്കുന്ന വിധമോ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പരിചിതമല്ലാ യിരുന്നു. രാഷ്ട്രീയ തത്വചിന്തകനും, ചരിത്രകാരനും, ദളിത് എഴുത്തുകാരനുമായ കാഞ്ച ഇലയ്യ പറയുന്നു: “പ്രവാചകനെ ഞാൻ സമ്മതിക്കുന്നത് യഥാർത്ഥത്തിൽ, പ്രവാചകൻ ഒരു തയ്യൽ വിപ്ലവകാരി കൂടി ആയത് കൊണ്ടാണ്.” തുന്നിയ വസ്ത്രം കൊണ്ട് വന്ന് ഇന്ത്യയെ വസ്ത്രധാരണം പഠിപ്പിച്ച് കൊടുത്തത് ഇസ്‌ലാം ആണ്.
ബാബർ ചക്രവർത്തി ഇന്ത്യയിലെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം രേഖപ്പെടുത്തിയ ചിലത് സൂചിപ്പിക്കുന്നു; “കുടിക്കാൻ പറ്റിയ വെള്ളമില്ല, വെള്ളം ശീതീകരിക്കാൻ സംവിധാനങ്ങൾ ഇല്ല (ഈ വിദ്യ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് മുഗളന്മാർ), മുന്തിരിയും തണ്ണിമത്തനും ഇന്ത്യയിൽ ഇല്ല. ഇന്ത്യയുടെ മൂന്നിലൊന്ന് തരിശ് ഭൂമിയായിരുന്നു. ജലവിതരണ സംവിധാനം ഇല്ല. എവിടെയും നല്ല വിളക്കില്ല. രാജാവിന്റെ കൊട്ടാരത്തിൽ പോലും വിറക് കത്തിച്ചാണ് വെളിച്ചം ഉണ്ടാക്കിയിരുന്നത്.” പറഞ്ഞു വരുന്നത്, മുസ്ലിം ഭരണാധികാരികൾ ഇന്ത്യയിൽ എത്തുന്നത് വരെ ഇവിടം നല്ലൊരു നാഗരികത വളർന്നിട്ടില്ലാത്ത ഇടം ആയിരുന്നു. ഇന്ത്യയെ നല്ലൊരു നാഗരികതയായി വളർത്തുന്നതിൽ മുസ്ലിം ഭരണാധികാരികൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഡൽഹി സുൽത്താന്മാരുടെ ശില്പശാസ്ത്രത്തിലെ വൈഭവം ലോക ചരിത്രത്തിൽ ഇടം നേടിയ വസ്തുതയാണ്. 13ാം നൂറ്റാണ്ടിൽ അലാവുദ്ദിൻ ഖിൽജി നിർമിച്ച “ഹൗസ് ഖാസ്” (രാജകീയ ജല സംഭരണി) എന്ന തടാകം ഇന്നും ഡൽഹിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. മുഗളന്മാരുമായി തെറ്റിപ്പിരിഞ്ഞ ഷെർ ഷാഹ് സൂരി അദ്ദേഹത്തിന്റെ കുറഞ്ഞ ഭരണ കാലത്ത് പണി കഴി പ്പിച്ചതാണ് കൽക്കട്ടയിൽ നിന്ന് സിന്ധ് (ഇന്നത്തെ പാക്കിസ്ഥാൻ) വരെ നീളുന്ന 4832 കി.മി. നീള മുള്ള ദേശീയ പാതക്ക് സമാനമായ റോഡ്. ഇന്ന് ഇന്ത്യ മഹാരാജ്യത്ത് ഇത്രയും നീളമുള്ള ഒരു റോഡ് ഇല്ല എന്നതും വാസ്തവമാണ്. നവ ഗതാഗത പദ്ധതികളും റോഡ് നിർമ്മാണവും നാഗരികത യുടെ വലിയ പദ്ധതികളായാണ് മുസ്ലിം ഭരണകൂടങ്ങൾ മനസ്സിലാക്കിയത്. ഗതാഗത നിർമാണം, വെള്ള വിതരണം, കൃഷി എന്നിവയിലെ ഇസ്ലാമിന്റെ പങ്ക് അവിസ്മരണീയമാണ്.
നെഹ്രുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യയിൽ തന്നെ ഇസ്ലാമിന്റെ സാമൂഹ്യ നിർമാണത്തെ പറ്റി വളരെ വിശദമായി എഴുതപ്പെട്ടിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് രാഷ്ട്ര ഭാഷാ സങ്കല്പം. ഇന്ത്യക്ക് ഒരു ഏക ഭാഷ ഉണ്ടായിരുന്നില്ല. എന്നാ ൽ, നൂറുകണക്കിന് നാട്ടുഭാഷകൾ നിലവിൽ ഉണ്ടായിരുന്നു. ഇന്നും ലോകത്ത് ഏറ്റവും അധികം ഭാഷകൾ സംസാരിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്. നാട്ടുഭാ ഷകളും നാട്ടു രാജാക്കന്മാർ ഉപയോഗിച്ചിരുന്ന കോഡ് ഭാഷകളും നിലനിർത്തി ക്കൊണ്ട് തന്നെ, അക്കാലത്ത് ലോകത്തിൽ ഏറ്റവും പ്രചാരണത്തിൽ ഉണ്ടായിരു ന്നതും ഏറ്റവും അധികം ആളുകൾ സംസാരിച്ചിരുന്നതുമായ പേർഷ്യൻ ഭാഷ യെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു. പിന്നീടത് ഉർദു ആവുക യും നിലവിൽ ഹിന്ദി ആവുകയും ചെയ്തു. പേർഷ്യൻ ഭാഷ അക്കാലത്തെ ഔദ്യോഗിക ഭാഷ ആയതോട് കൂടി ലോകത്തോടുള്ള ആശയവിനിമയം എളുപ്പമാവുകയായിരുന്നു. ഔദ്യോഗിക ഭാഷ എന്നതിലുപരി ഇന്ത്യയുടെ കോടതി ഭാഷ (Court Language) കൂടി ആയിരുന്നു പേർഷ്യൻ ഭാഷ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്ലിം വ്യക്തി നിയമസംഹിതകൾക്ക് ആധാരമായി വർത്തിച്ചത് പേർഷ്യൻ ഭാഷയിൽ എഴുതപ്പെട്ട അനവധി ഗ്രന്ഥങ്ങൾ ആയിരുന്നു. മുസ്ലിം രാജാക്കന്മാർ സാഹിത്യ കൃതികൾക്ക് ഏറെ പ്രോത്സാഹനം നൽകി. പ്രാദേശിക ഭാഷകളുടെ ഉന്നമനത്തിനായി ഔറങ്കസീബ് ധാരാളം ഫണ്ടുകൾ അനുവദി ച്ചു. ഇതോടെ ഇന്ത്യയുടെ വാണിജ്യം ശക്തിപ്പെട്ടു.
ഇന്ത്യക്ക് പരിചയമില്ലാത്ത നാവികപ്പടയെ ഈ നാടിന്റെ സുരക്ഷക്കായി ആദ്യമായി വിന്യസി പ്പിച്ചത് മുസ്ലിങ്ങൾ ആയിരുന്നു. ഈ വികസിത മാറ്റങ്ങൾക്ക് കാരണമായത് ഇസ്ലാമിന്റെ ആദർശ പ്രചോദനം തന്നെയായിരുന്നു. യാത്രക്കാർക്ക് സൗജന്യ ഭക്ഷണവും വെള്ളവും വിശ്രമ കേന്ദ്രങ്ങ ളും ഒരുക്കിയത് വഴിയാത്രക്കാരന് നിങ്ങളുടെ സകാത്തിന്റെ വിഹിതം നൽകണമെന്ന ഇസ്ലാമിക വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ തന്നെയായിരുന്നു. ഖലീഫ അബ്ദുൽ മാലിക്കിന്റെ ഉമയ്യദ് രാജവംശത്തിലൂടെ പ്രചരിച്ചതാണ് ഇന്ത്യയിൽ കുതിര-തപാൽ വ്യവസ്ഥ.
ഗുരുകുല പഠന രീതിയായിരുന്നു ഇന്ത്യയിൽ സ്വീകരിച്ച് വന്നത്. ഒരു ഗുരുവിന്റെ കീഴിൽ ധാരാളം ശിഷ്യന്മാർ അദ്ദേഹത്തിന്റെ ഒപ്പമോ തൊട്ടടുത്തോ താമസിച്ച് പഠിക്കുന്ന രീതിയായിരുന്നു. മുസ്ലിം ഭരണാധികാരികൾ നിസാമിയ പഠന രീതിയാണ് ഇന്ത്യയിൽ സ്ഥാപിച്ചത്. ബഗ്ദാദിൽ ഇമാം ഗസ്സാലി (റ) ആയിരുന്നു ഈ സംവിധാനം ആദ്യം നടപ്പിലാക്കിയത്. ഒരു ഗുരുവിന്റെ കീഴിൽ വിവിധ വിഷയങ്ങൾ പഠിക്കുന്നതിന് പകരം വിവിധ അധ്യാപകർ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന രീതിയാണ് നിസാമിയ (ഇന്ന് സ്‌കൂളുകളിൽ ഈ പഠന രീതിയാണ് സ്വീകരിച്ചിരി ക്കുന്നത്). മത പഠനവും ഇതേ രീതിയിൽ തന്നെ ആയിരുന്നു നടത്തിയത്.
ഇസ്ലാമിക ലോകത്ത് ഏറ്റവും അധികം ഗ്രന്ഥങ്ങൾ രചിച്ചത് ഇമാം ഗസ്സാലിയാണ്. അദ്ദേഹത്തിന്റേതായി 900 ഗ്രന്ഥങ്ങൾ ഉണ്ട്. എന്നാൽ 910 കനപ്പെട്ട ഇസ്ലാമിക ഗ്രന്ഥങ്ങൾ രചിച്ച ഇന്ത്യൻ പണ്ഡിതനാണ് മൗലാനാ അഷ്റഫ് സനാവി. അദ്ദേഹത്തിന്റെ 890 പുസ്തകങ്ങളും ഉറുദു ഭാഷയിലും 20 പുസ്തകങ്ങൾ അറബിയിലുമാണ്. അറബിയിൽ കുറഞ്ഞ രചനകൾ മാത്രം ഉള്ളതിനാൽ അറബ് പണ്ഡിത ലോകത്ത് അദ്ദേഹം പ്രസിദ്ധി ആർജിക്കാതെ പോയി. എന്നിരുന്നാലും, പുസ്തക രചനയിൽ ഇമാം ഗസ്സാലിയേക്കാൾ മുൻപന്തിയിൽ നിൽക്കുന്ന ഈ ഇന്ത്യൻ പണ്ഡിതൻ ലോക ത്തിന് മുന്നിൽ വലിയ അത്ഭുതമാണ്.
ഇസ്ലാമിന്റെ പ്രധാന സങ്കല്പം ഏക ദൈവത്വം (തൗഹീദ്) ആണ്. ദൈവത്തെ സധാ സ്മരിക്കുന്നവരാണ് മുസ്ലിങ്ങൾ. അക്കാലത്തെ പണ്ഡിതന്മാരും ഭരണാധികാരികളും ആത്മീയമായി വലിയ ഉന്നതിയിൽ ഉള്ളവർ ആയിരുന്നു. വളരെ കുറഞ്ഞ ആളുകൾ മാത്രമേ ആത്മീയത തീരെ ഇല്ലാത്തവർ ആയിട്ടുണ്ടായിരുന്നത്.
ഔറങ്കസീlബ് എന്ന ഭരണാധികാരി ഒരു നെയ്ത്ത് കാരൻ ആയിരുന്നു. ഇന്ത്യയി ൽ നെയ്ത്ത് ശാലകൾ സ്ഥാപിച്ചത് അദ്ദേഹമാണ്. അതിലുപരി, ഹദീസ് താവ ഴിയിൽ (സനദ്) കണ്ണിചേർക്കപ്പെട്ട ഇസ്‌ലാമിക പണ്ഡിതൻ കൂടി ആണ് അദ്ദേഹം. ഹദീസ് റിപ്പോർട്ട് ചെയ്യാൻ അനുവാദം (ഇജാസത്ത്) ലഭിച്ച വിശ്വസ്തനായ രാജാവ് കൂടിയാണ് അദ്ദേഹം. ഖുർആൻ പൂർണ്ണമായി മനഃപ്പാഠമാക്കുകയും (ഹാഫിദുൽ ഖുർആൻ) വിശുദ്ധ ഖുർആനിന്റെ കയ്യെഴുത്ത് പ്രതി സ്വയം നിർമ്മിക്കുകയും ചെയ്തു. ധാരാളം കനപ്പെട്ട ഇസ്ലാമിക വിജ്ഞാനീയങ്ങ ൾ അദ്ദേഹം വായിച്ചു തീർത്തിട്ടുണ്ട്. മരണത്തോട് അടുത്ത അസുഖ വേളയിൽ പോലും അദ്ദേഹം ഗ്രന്ഥ വായനയിൽ മുഴുകിയിരുന്നു. ഒരു ദിവസം അദ്ദേഹം വായിച്ച് കൊണ്ടി രുന്ന ഗ്രന്ഥം അടച്ച് വെച്ച് പറഞ്ഞു : “ഇനി ഇത് സ്വർഗത്തിൽ വെച്ച് വായിക്കാം.” ശേഷം യൂസുഫ് നബി അധികാരവുമായി ബന്ധപ്പെട്ട് പറഞ്ഞ സൂറഃ യൂസുഫിലെ 101ആമത്തെ ആയത്ത് പാരായ ണം ചെയ്യുകയും അദ്ദേഹം വായിച്ചിരുന്നഗ്രന്ഥം നെഞ്ചിൽ വെച്ച് ഈ ലോകത്തോട് വിടവാങ്ങി. ജീവിതത്തിൽ വിശുദ്ധി പുലർത്തി ജീവിച്ച ഇന്ത്യൻ ചരിത്രത്തിലെ തമസ്കരിക്കപ്പെട്ട ഒരധ്യായ മാണ് ഔറങ്കസീബ്. അദ്ദേഹത്തിന്റെ വികസനങ്ങൾ, സമത്വ സ്ഥാപനത്തിന് വേണ്ടിയുള്ള പദ്ധതികൾ പൂർണമായി തമസ്ക്കരിക്കുകയായിരുന്നു ഇന്ത്യൻ ചരിത്രം. അദ്ദേഹത്തെ കൊള്ള ക്കാരനും വഞ്ചകനുമായിട്ടാണ് ഇന്ത്യൻ ചരിത്ര പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നത്.
അൽ ബയാനി
(തുടരും)
ചില ഉണർത്തലുകൾ ഇവിടെ അനിവാര്യമാണെന്ന് തോന്നുന്നു….
1. ഇന്ത്യയിൽ പ്രത്യേകിച്ച് ഡൽഹിയിലെ നഗര ആസൂത്രണ സംവധാനങ്ങൾക്ക് അടിത്തറ പാകിയത്. ഡൽഹി സുൽത്താന്മാരുടെ കാലത്താണ്. ലേഖകൻ പരാമർശിച്ച ഡൽഹിയിലെ ജല സംവിധാനം തന്നെയെടുക്കാം. മുഗളന്മാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് വരുന്നതിന് മുൻപ് ഡൽഹി ഭരിച്ചവരാണ് ഡൽഹി സുൽത്താന്മാർ. അവർ ആവിഷ്കരിച്ചു ജലസംഭരണ സംവിധാനങ്ങൾ ചരിത്ര പ്രസിദ്ധി നേടിയവയാണ്. ഉദാഹരണമായി അലാവുദ്ധീൻ ഖിൽജി നിർമ്മിച്ച ഒരു ‘രാജകീയ ജലസംഭരണി ‘ ഇന്നും ഡൽഹിയുടെ തെക്ക് ഭാഗത്ത് സന്ദർശകർക്ക് കാണാം. ‘ഹൗസ് ബാസ് ‘ (royal water reservoir)എന്ന് ഡൽഹിയിലെ ആ പ്രദേശത്തിന് പേര് തന്നെ വന്നത് അങ്ങനെയാണ്. മറ്റൊന്ന് ഡൽഹിയിലെ തന്നെ തുക്ലക്കാബാദിലെ ഗിയാസുദ്ധീൻ തുഗ്ലക്ക് നിർമ്മിച്ച കോട്ട സന്ദർശിക്കുമ്പോൾ നമ്മുക്ക്മ നസ്സിലാവുന്നതാണ്. ഇത്തരത്തിൽ നിരവധിയായ നഗര ആസൂത്രണങ്ങൾ മുഗൾ കാലഘട്ടത്തിന് മുൻപേ ഇന്ത്യാ ഉപഭൂഖണ്ഡം അനുഭവിച്ചതാണ്.
2. മറ്റൊന്ന് ഹുമയൂൺ ടോംമ്പിനെ കുറിച്ച പരാമർശങ്ങളാണ്. സ്വന്തം ഭർത്താവിനോടുള്ള ഒരു ഭാര്യയുടെ സ്നേഹത്തിൻ്റെ പ്രതീകമാണ് ഹുമയൂൺ ടോംമ്പ് അല്ലാതെ ഡൽഹിയിലേക്ക് ജലമെത്തിക്കാൻ നിർമ്മിച്ച ജലസംഭരണിയായി മുഖ്യധാര ചരിത്ര രേഖകൾ അതിനെ എവിടെയും പരിചയപ്പെടുത്തുന്നില്ല.. ‘ഡൽഹിയിലെ താജ് മഹൽ ‘ എന്നാണ് ഹുമയൂൺ ടോംമ്പ് ചരിത്രത്തിൽ അറിയപ്പെടുന്നത്. ഇനി ലേഖകൻ പരാമർശിച്ചത് പോലെ ഹുമയൂൺ ടോംമ്പിന് അങ്ങനെ ഒരു ചരിത്ര വസ്തുതയുണ്ടെങ്കിൽ അവിടെയാണ് കൂടുതൽ വിശദാംശങ്ങൾ ചേർത്ത് വസ്തുതകളെ ന്യായീകരിക്കേണ്ടത്. അത് ഈ ലേഖനത്തിൽ എവിടെയും കാണാൻ കഴിയുന്നില്ല.
3. ഇനിയുള്ളത് പേർഷ്യൻ ഭാഷയെക്കുറിച്ചാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഔദ്യോഗിക ഭാഷയായിട്ട് മാത്രമല്ല പേർഷ്യൻ ചരിത്രത്തിൽ ഇടം നേടിയിട്ടുള്ളത് മറിച്ച് കോടതി ഭാഷയായി കൂടിയാണ് (court language). സ്വാതന്ത്രാനന്ത ഇന്ത്യയിലെ മുസ്ലിം വ്യക്തി നിയമ സംഹിതകൾക്ക് ആധാരമായി വർത്തിച്ച നിരവധി ഗ്രന്ഥങ്ങൾ എഴുതപ്പെട്ടത് പേർഷ്യൻ ഭാഷയിലാണ്. ഇവയെല്ലാം വിശകലന വിധേയമാക്കുമ്പോൾ മാത്രമാണ് രാഷ്ട്ര നിർമ്മിതിയിലെ മുസ്ലിംകളുടെ പങ്ക് എന്ന വിഷയത്തോട് നീതി പുലർത്താൻ കഴിയുന്നത്. പ്രധാനപ്പെട്ട ചരിത്രരേഖകൾ പരാമർശിക്കുന്നിടത്ത് കൂടുതൽ വിശദാംശങ്ങൾ ലേഖനത്തെ ബലപ്പെടുത്തും.
4. ഇന്ത്യയിലെ മുസ്ലിം ചരിത്ര വായന തുടങ്ങേണ്ടത് അക്ബറിൽ നിന്നോ ഷാജഹാനിൽ നിന്നോ അല്ല, അവർക്ക് മുൻപ് ഇന്ത്യാ ഉപഭൂഖണ്ഡത്തെ മികച്ച ഭരണ പാടവം കൊണ്ട് അതിശയിപ്പിച്ച ഡൽഹി സുൽത്താന്മാരിൽ നിന്നുമാണ്. അല്ലെങ്കിൽ അവർക്ക് മുൻപേ വന്നവരുടെ ചരിത്ര രേഖകളിൽ നിന്ന്.
ആഴത്തിലുള്ള വായനകൾ ഉണ്ടാവുമ്പോഴാണ് ചരിത്രത്തോട് നീതി പുലർത്താൻ നമ്മുക്ക് കഴിയുന്നത്. ചരിത്രം എഴുതേണ്ടത് കണ്ണടച്ചാവരുത് , കണ്ണ് തുറന്ന് കണ്ടെഴുതേണ്ടതാണ് ചരിത്രം.
യുവ ലേഖകന് ഭാവുകങ്ങൾ നേരുന്നു….