ആഗോള ആരോഗ്യ വിദ്യാഭ്യാസത്തിന് ഒരു ഇന്ത്യൻ മോഡൽ

2023 ൽ 20,87462 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത പരീക്ഷയാണ് NEET. 2024 ൽ അത് 24 ലക്ഷമായി കവിഞ്ഞു.  ഇത്രയധികം വിദ്യാർത്ഥികൾ തങ്ങളുടെ കരിയറായി എം.ബി.ബി.എസ് തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുണ്ട്.  അതിന് കാരണം ഡോക്ടർമാർക്ക് സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യതയും ബഹുമാനവും അതിലുപരി പഠനശേഷം സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നു എന്നതുമാണ്. എന്നിരുന്നാലും 11,8000 സീറ്റുകൾ മാത്രമാണ് 24 ലക്ഷം വിദ്യാർത്ഥികൾക്കായി ഉള്ളത്. ഓരോ വർഷവും അപേക്ഷകരുടെ എണ്ണം വർധിച്ചു കൊണ്ടേയിരിക്കുന്നുവെങ്കിലും അതിനാനുപാതികമായി സീറ്റുകൾ വർധിക്കുന്നില്ല. മികച്ച മാർക്ക് നേടിയവർക്ക് പോലും മെറിറ്റിൽ കിട്ടാവുന്ന സീറ്റ്‌ നേരിയ മാർക്കിന്റെ അടിസ്ഥാനത്തിൽ നഷ്ടപ്പെട്ടു പോകുന്നു, ബഹുഭൂരിപക്ഷം വിദ്യാർഥികളും ഡോക്ടർ ആവുക എന്ന സ്വപ്നം എത്തിപ്പിടിക്കാൻ സാധിക്കാതെ യാത്രമധ്യേ മറ്റു മേഖലകളിലേക്ക് വഴിമാറുന്നു, വലിയ സാമ്പത്തിക സ്ഥിതിയുള്ളവർ പ്രൈവറ്റ് സീറ്റുകൾ തിരഞ്ഞെടുക്കുന്നു, അതിൽ തന്നെ സീറ്റ് വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്ന നേർക്കാഴ്ച നമ്മൾ ഓരോ വർഷവും കണ്ടുകൊണ്ടിരിക്കുന്നു. 

നീറ്റ് പാസ്സാവാത്ത വിദ്യാർത്ഥികൾ പ്രധാനമായും തിരയുന്നത് മൂന്ന് മേഖലകളിലേക്കാണ്. ഒരു വിഭാഗം വിദ്യാർത്ഥികൾ പാരാമെഡിക്കൽ പ്രിഫർ ചെയ്യുന്നു. അതിൽ തന്നെ മുഖ്യപരിഗണന നൽകുന്നത് നഴ്സിങ്ങിനാണ്. മറ്റു വിദ്യാർത്ഥികൾ ഫിസിക്സ്, കെമിസ്ട്രി,  ഗണിതശാസ്ത്രം എന്നീ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നു. മറ്റു വിഭാഗം വിദ്യാർഥികൾ എൻജിനീയറിങ്ങും തെരഞ്ഞെടുക്കുന്നു.

ഇനി ഇവർക്ക് മുമ്പിൽ ഡോക്ടറാവുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരേ ഒരു മാർഗ്ഗം ഉള്ളത് വിദേശ സർവകലാശാലകളിൽ നിന്ന് എം.ബി.ബി.എസ് പഠിക്കുക എന്നതാണ്. NMC (നാഷണൽ മെഡിക്കൽ കമ്മീഷൻ) യുടെ ഗൈഡ്ലൈൻസ് പാലിക്കുന്ന യൂണിവേഴ്സിറ്റികൾ വളരെ കുറവാണ്. 

എം.ബി.ബി.എസ് കോഴ്സ് വിദേശത്ത് തിരഞ്ഞെടുക്കുമ്പോൾ എൻ.എം.സി നിഷ്കർഷിക്കുന്ന മാർഗനിർദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. 54 മാസം കോഴ്സ് കാലയളവ് ഉണ്ടായിരിക്കും.12 മാസം അതെ

സ്ഥാപനത്തിൽ ഇന്റേൺഷിപ്പ്  ചെയ്തിരിക്കണം.

  1. നിർബന്ധമായും കരിക്കുലത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ, അതിനെ രണ്ടായി തരംതിരിക്കാം.

Preclinical subjects

Anatomy

Physiology

Biochemistry

Pharmacology

Pathology

Microbiology

Forensic Medicine & Toxicology 

Clinical subjects

Community Medicine

General Medicine

Pediatrics

Psychiatry

Dermatology

General Surgery

Obstetrics & Gynecology

Orthopedics

Ophthalmology

Otorhinolaryngology (ENT)

Emergency Medicine

Radiology 

ഈ സബ്ജക്ടുകൾ നിർബന്ധമായും കരിക്കുലത്തിൽ ഉൾപ്പെട്ടിരിക്കണം.

3) പൂർണ്ണമായും ഇംഗ്ലീഷ് മീഡിയത്തിൽ ആയിരിക്കണം ക്ലാസുകൾ ഉണ്ടായിരിക്കേണ്ടത്.

4) പഠിക്കുന്ന രാജ്യത്ത് പഠനാനന്തരം  പ്രാക്ടീസ് ചെയ്യാൻ സാധിക്കണം.

 

FMGE അഥവാ next എക്സാമിനുള്ള യോഗ്യത നേടണമെങ്കിൽ മുകളിൽ കൊടുത്തിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കുന്ന യൂണിവേഴ്സിറ്റികളിൽ പഠിക്കുകയും നീറ്റ് കോളിഫൈഡ് ആയിരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

FMGE എക്സാം കോളിഫൈഡ് ആകാൻ പ്രയാസപ്പെടുന്നത് വിദേശത്ത് എം.ബി.ബി.എസ് പഠിക്കുന്ന വിദ്യാർഥികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. Clinical Exposure ന്റെ കുറവ്, ഫാക്കൽറ്റീസ് പഠിപ്പിക്കുന്നത് മനസ്സിലാകാത്തത്, വേണ്ടത്ര സജീകരണത്തോടുകൂടിയുള്ള ലബോറട്ടറിയുടെ അഭാവം എന്നിവ അതിന്റെ കാരണങ്ങളാണ്. ഇതിന് പരിഹാരമായി വിപ്ലവകരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഡീമ്ഡ് സർവകലാശാലയായ Yenepoya University യനപ്പോയ  യൂണിവേഴ്സിറ്റിയും, KNU ( Kyrgyz National University). രണ്ട് യൂണിവേഴ്‌സിറ്റിയും സംയുക്തമായി ഒരു എം.ബി.ബി.എസ് പ്രോഗ്രാം പരിചയപ്പെടുത്തുന്നു.

ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിൽ സുപ്രധാനമായ ഗ്രൂപ്പാണ് യനപ്പോയ ഗ്രൂപ്പ്. യനപ്പോയ മെഡിക്കൽ കോളേജ്, യനപ്പോയ നഴ്സിംഗ് കോളേജ്, യനപ്പോയ ഫിസിയോതൊറാപ്പി കോളേജ്, യനപ്പോയ ആയുർവേദ മെഡിക്കൽ കോളേജ്, യനപ്പോയ ഹോമിയോപ്പതി മെഡിക്കൽ കോളേജ്, യനപ്പോയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, എന്നീ അനുബന്ധ സ്ഥാപനങ്ങൾ യനപ്പോയ ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

KNU (Kyrgyz National University) കിർകിസ്ഥാനിലെ ഏറ്റവും മികച്ച ഗവൺമെന്റ് സർവ്വകലാശാലയാണ്.

ഈ രണ്ട് യൂണിവേഴ്സിറ്റികളും സംയുക്തമായി ഒരു എം.ബി.ബി.എസ് പ്രോഗ്രാം മുന്നോട്ടുവെക്കുന്നുണ്ട്.

എങ്ങനെയാണ് ഈ പ്രോഗ്രാം മറ്റു എം.ബി.ബി.എസ് പ്രോഗ്രാമുകളിൽ നിന്ന് വ്യത്യസ്തമാകുന്നത്?

യനപ്പോയ സർവ്വകലാശാലയിൽ നിന്നുള്ള  60% അധ്യാപകരും KNU വിലെ ഈയൊരു എം.ബി.ബി.എസ് പ്രോഗ്രാമിൽ കൂടെയുണ്ടാവും.

അത്യാധുനിക സംവിധാനത്തോടുകൂടിയുള്ള ലബോറട്ടറി, Clinical Exposure ലഭിക്കുന്നതിനുവേണ്ടി  ഇന്ത്യയിൽ തിരിച്ചെത്തുന്ന വേളയിൽ യനപ്പോയയിലും, യനപ്പോയയുടെ അഫിലിയേറ്റഡ് ഹോസ്പിറ്റലുകളിലും  വിദ്യാർഥികൾക്ക് ഒബ്സർവർഷിപ്പ് തുടങ്ങിയ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഇതുവഴി വിദ്യാർഥികൾക്ക് ഇന്ത്യയിലെ ഒരു ഹോസ്പിറ്റലിലെ ഡോക്ടർ എങ്ങനെയാണ് രോഗികളെ പരിചരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇതിനുപുറമേ FMGE Next എക്സാമിന് വേണ്ടിയുള്ള എക്സ്ക്ലൂസീവ് പരിശീലനവും ലഭിക്കുന്നതാണ്. Usmle, Ukmle പോലുള്ള എക്സാമുകൾക്ക്  തയ്യാറെടുക്കാനുള്ള അവസരങ്ങളും ലഭ്യമായിരിക്കും.

ഇതിൽ ഏറ്റവും ആകർഷണീയമായ കാര്യം എന്തെന്നാൽ ഇത്രയും നിലവാരം കൂടിയ കോഴ്സ് താരതമ്യേന മിതമായ ഫീസിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു എന്നതാണ്. നിലവിൽ വിദേശത്ത്  എം.ബി.ബി.എസ് പഠിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായിട്ടാണ് ഈ ഒരു പ്രോഗ്രാം മുന്നോട്ടു വെക്കുന്നത്. ആ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കുമെന്ന് തന്നെയാണ് വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *