കവിത: ജവാൻ ഒരു ഓർമ്മ ചിത്രമോ?

പുതുവത്സരത്തിലായാലും

പുതുപ്രണയത്തിലായാലും
പുതുനിറത്തിലായാലും
ഓരോ ആക്രമണവും
വരുന്നത്, ഒരു രാജ്യത്തെ ലക്ഷ്യമാക്കി,
എന്നാൽ ലക്ഷ്യമാകാത്ത
ഒരു കുടുംബം ഉൾകൊള്ളുന്നതിൽ.
പൂക്കൾ ഇഷ്ടപ്പെടുന്ന കുഞ്ഞുമനസ്സ്
ആഗ്രഹിക്കുന്നില്ല,
സ്വന്തത്തെ പൂക്കളിൽ വർണിച്ച
നിശ്ചലമായ ഒരു പൂന്തോട്ടമായി വരാൻ,
കാണാൻ ആഗ്രഹിക്കുന്ന ആ മുഖത്തെ
കണ്ണുതുറക്കുമ്പോൾ നിശ്ചലമായി കാണാൻ അവൾ ആഗ്രഹിക്കുന്നില്ല ,

മകന്റെ ധീരത കാണാൻ ആഗ്രഹിക്കുന്ന
പിതാവ്, ആഗ്രഹിക്കുന്നില്ല വാർത്തകളിൽ
പറക്കുന്ന ആദരാഞ്ജലിയുടെ ധീരൻ ആവാൻ ,
ഒരു സല്യൂട്ടിലോ , ഒരു മൗനപ്രാർത്ഥനയിലോ,
രണ്ടുദിവസത്തിലോ ഓർക്കുന്ന
ഒരു ഓർമ്മ ചിത്രമാണ് ജാവാൻ എങ്കിൽ ,

ഒരു യുഗത്തിലെ മൗനത്തിലൂടെയും ,
രണ്ടു യുഗത്തിലെ ഓർമയിലൂടെയും
ജീവിക്കാനാണ് അവന്‍റെ കുടുംബം…….

   ഹസ്ന സി.കെ

One thought on “കവിത: ജവാൻ ഒരു ഓർമ്മ ചിത്രമോ?

Leave a Reply

Your email address will not be published. Required fields are marked *