ഞങ്ങൾ, ശഹീൻ ബാഗിലെ സ്ത്രീകൾ ഈ രാജ്യത്തെയും അതിന്റെ ഭരണഘടനയെയും സംരക്ഷിക്കാനായി രംഗത്തിറങ്ങിയവരാണ്. ഞങ്ങളുടെ പോരാട്ടം വീറോടെ തുടർന്നു പോരുമ്പോഴും, രാജ്യമെങ്ങും പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ തൊട്ട് ഞങ്ങൾ ജാഗരൂകരാണ്. പ്രതിഷേധ പരിപാടികൾ തുടരുന്നതിനെ കുറിച്ച് നിയമ-ആരോഗ്യ വിദഗ്ധരുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഞങ്ങളുടെ സമരം പ്രകൃതിക്കെതിരെയല്ല, മറിച്ച് സഹജീവികളായ മനുഷ്യരെ ഈ രാജ്യത്തു നിന്ന് പുറന്തള്ളുന്ന കിരാത നിയമത്തിനെതിരെയാണ്. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും തണുപ്പേറിയ ശൈത്യകാലത്ത് ഞങ്ങൾ ഉറച്ചുനിന്ന് പോരാടാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് എങ്കിൽ, ഇപ്പോഴുള്ള സാഹചര്യങ്ങളെയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് ഞങ്ങൾ മറികടക്കും. ഒപ്പം, വടക്കു-കിഴക്കൻ ഡൽഹിയിൽ വീടുകൾ നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന ആളുകളുടെ സംരക്ഷണത്തിനു വേണ്ട സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാൻ ഡൽഹി സർക്കാരിനോട് ആവശ്യപ്പെടുന്നു. സാമാന്യം വലിയ ജനക്കൂട്ടത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ബോധവന്മാരായിരിക്കെ തന്നെ, കേന്ദ്ര സർക്കാർ നയങ്ങളുടെ ഫലമായി പുറന്തള്ളപ്പെടാൻ പോകുന്ന ആളുകളുടെ ജീവനും അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടമാണ് ഞങ്ങൾ പ്രധാനമായി കാണുന്നത്. കൂടുതൽ പ്രതികരണങ്ങൾക്കായി കാത്തിരിക്കുക.