ഡൽഹി ഇലക്ഷൻ വിലയിരുത്തുമ്പോൾ

 രാജ്യമൊന്നാകെ ശാഹീൻ ബാഗുകളായും ആസാദി സ്ക്വയറുകളായും ലോങ് മാർച്ചുകളായുമൊക്കെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഭരണകൂട ഭീകരതക്കെതിരെയും പ്രതിഷേധങ്ങൾ തീർത്തു കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്.

[quote]വികസനങ്ങളും ഭരണ നേട്ടങ്ങളും മുന്നിൽ വെക്കാനില്ലാതെ കപട ദേശീയതയും അപരവിദ്വേഷവും തെരഞ്ഞെടുപ്പ് ആയുധങ്ങളായി കൊണ്ട് നടക്കുന്ന ബി.ജെ.പിക്ക് ഇക്കുറി പറയാൻ ശാഹീൻ ബാഗ് എന്ന പേര് മാത്രമാണുണ്ടായത്. [/quote]എന്നാൽ കെജ്രിവാളിന് പറയാൻ തക്ക വികസനങ്ങളുണ്ടെങ്കിലും ബിജെപിയുടെ വോട്ട് ബാങ്കിൽ കൈകടത്തണമെങ്കിൽ അല്ലെങ്കിൽ ഡൽഹിയിൽ തനിക്ക് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന മോദി ഭക്തരുടെ മനസ്സ് മാറാതിരിക്കണമെങ്കിൽ ബിജെപിയുടെ ഭൂരിപക്ഷ വർഗീയ പ്രചാരണത്തിന് ബദലായി കെജ്രിവാളിന് മൃദുഹിന്ദുത്വം എങ്കിലും കളിച്ചേ മതിയാകുമായിരുന്നുള്ളു. ശാഹീൻ ബാഗ് സമരം ബി.ജെ.പിയെ ഡൽഹി തിരഞ്ഞെടുപ്പിൽ സഹായിക്കാനാണെന്നും ഒരു പടികൂടി കടന്ന് [quote]”തന്റെ കയ്യിൽ പോലീസ് ഉണ്ടായിരുന്നെങ്കിൽ ശാഹീൻ ബാഗ് സമരം അവസാനിപ്പിച്ച് കാണിച്ചുതരാം” [/quote]എന്നുകൂടി വെച്ചു കാച്ചിയത് വെറുതെയല്ല.

ഇങ്ങനയൊക്കെ മനോഹരമായ കളികൾക്ക് ശേഷമാണ് ഡൽഹിയിൽ എഴുപതിൽ 62 രണ്ട് സീറ്റും ആപ്പും ബാക്കി എട്ട് സീറ്റ് ബി.ജെ.പിയും നേടിയത്, കോൺഗ്രസിന് മത്സരിച്ചിടത്തോക്കെയും കെട്ടിവച്ച കാശും പോയത്. രാജ്യത്തെ സവിശേഷമായ സാഹചര്യത്തിൽ തലസ്ഥാനത്തെ കെജ്രിവാളിന്റെ മൂന്നാം വരവ് ഒരുപോലെ ആശ്വാസവും ആശങ്കയും നൽകുന്നതാണ്. വർഗീയ ശക്തികളെ തകർക്കുക എന്ന ഉദ്ദേശം ഒന്ന് കൊണ്ട് മാത്രം ആപ്പിന് കുത്തിയ ഡൽഹിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന് വകയുണ്ട്. എന്നാൽ CAA ക്കും NRCക്കും എതിരെ സമരം നടത്തികൊണ്ടിരിക്കുന്നവർക്ക് കെജ്രിവാളിന്റെ പ്രവർത്തനങ്ങളെ ആശങ്കയോടെ തന്നെയാണ് നോക്കിക്കൊണ്ടിരിക്കുന്നത് അതിന് ന്യായവുമുണ്ട്.

പൗരത്വഭേദഗതി നിയമത്തിനെ എതിർത്ത് പാർലമെന്റിൽ വോട്ടു ചെയ്യുകയും ഇന്നുവരെ അതിനെതിരെ തെരുവിലിറങ്ങാനുള്ള ആർജ്ജവം അവർ കാണിച്ചിട്ടില്ല എന്നത് തന്നെ. “അധികാരം കിട്ടുമോ എന്ന ആശങ്കയില്ലാതെ രാജ്യത്തിന്റെ അടിസ്ഥാന വിഷയങ്ങളിൽ ആർജ്ജവം കാണിക്കാൻ ധാർമികമായ നിലപാട് തറ ആം ആദ്മി പാർട്ടിക്കില്ല” എന്ന് നിരീക്ഷിക്കുന്നുണ്ട് മാധ്യമപ്രവർത്തകനായ ഹസനുൽബന്ന. അപ്പോഴും അധികാരം ഉറപ്പിക്കാനുള്ള അടവുകളായി മാത്രം കെജ്രിവാളിന്റെ കഴിഞ്ഞ പ്രസ്താവനകൾ കണ്ടു ആപ്പിൽ പ്രതീക്ഷ വെക്കാം എന്നുവെച്ചാൽ തന്നെയും ജാമിഅയിലെ വിദ്യാർത്ഥിനികൾക്ക് നേരെയുള്ള ഡൽഹി പോലീസിന്റെ ക്രൂരമായ ആക്രമണത്തെ അപലപിച്ചതായി പോലും കണ്ടില്ല എന്നത് പ്രതീക്ഷകൾക്ക് മേലെ പിന്നെയും ആശങ്കയുളവാക്കുന്നത് തന്നെയാണ്. ഏതായാലും പൗരത്വ നിയമത്തിനെതിരായ സമരങ്ങളുടെയും ഡൽഹിയുടെയും ഭാവി കണ്ടു തന്നെ അറിയണം.

         

                      സൽമാൻ ഫാരിസി എ.ആർ

Leave a Reply

Your email address will not be published. Required fields are marked *