Fintech in Islamic Finance: Theory and Practice

ടി.സി. മുഹമ്മദ് വാഫി

ഫിൻ‌ടെക്, “സാമ്പത്തികം”, “സാങ്കേതികവിദ്യ” എന്നീ പദങ്ങളുടെ സംയോജനമാണ് (Financial + Technology = Fintech). സാമ്പത്തിക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, അതിന്റെ എളുപ്പത്തിനും സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടുള്ള പുതിയ വ്യാപാര രീതിയാണിത്.

ഇസ്‌ലാമിക നിയമങ്ങളുടെ ഉയർന്ന തലത്തിലുള്ള വിശകലനം ചർച്ച ചെയ്യുന്ന ഈ പുസ്തകം സൈദ്ധാന്തികവും പ്രയോഗികവുമായി ഇസ്‌ലാമിക് ഫിനാൻസിലെ ഫിൻടെക്കിനെ കുറിച്ച് പരിശോധിക്കുന്നു. ആധുനികമായ സമീപനങ്ങൾ കെട്ടിപ്പടുക്കുമ്പോൾ, മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നൂതനമായ പരിഹാരങ്ങളിലൂടെ സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതിൽ ഫിൻ‌ടെക്കിന്റെ പങ്കിനെ പുസ്തകം ചർച്ച ചെയ്യുന്നു, അത് പോലെ നയരൂപകർത്താക്കൾക്കുള്ള ഭാവി ദിശകൾ ഇതിലൂടെ മനസിലാക്കാൻ കഴിയുന്നു.

ആഗോള ഇസ്‌ലാമിക് ഫിനാൻസ് വ്യവസായത്തിലെ പ്രമുഖ അക്കാദമിക വിദഗ്ദ്ധരും മുതിർന്ന അഭിഭാഷകരും പ്രാക്ടീഷണർമാരും എഴുതിയ ഓർജിനൽ അധ്യായങ്ങൾ അടങ്ങിയിട്ടുള്ള ഈ പുസ്തകം ഇസ്‌ലാമിക് ഫിനാൻസിലെ ഫിൻ‌ടെക്കിനെക്കുറിച്ചുള്ള ആദ്യത്തെ ഒറ്റപ്പെട്ട റഫറൻസ് വർക്കാണ്. ബിറ്റ്‌കോയിൻ പോലെയുള്ള ക്രിപ്‌റ്റോകറൻസികളിൽ ഇസ്‌ലാമിക നിയമത്തിന്റെ സ്ഥാനം പരിശോധിക്കുന്ന ആദ്യത്തെ പുസ്തകവുമാണിത്. ഇസ്‌ലാമിക് ഫിനാൻസിലെ ഫിൻടെക്കിന്റെ നിയമപരമായ വശങ്ങളുടെ ആശയപരമായ വിശകലനം കൂടാതെ, ക്രൗഡ് ഫണ്ടിംഗ് (Crowdfunding), സ്മാർട്ട് കോൺട്രാക്ടുകൾ, ഓൺലൈൻ തർക്ക പരിഹാരം (online dispute resolution), നിക്ഷേപ അക്കൗണ്ട് പ്ലാറ്റ്ഫോം (investment account platform), കെ. വൈ. സി വെരിഫിക്കേഷൻ (identify verification in KYC Process) തുടങ്ങി വിവിധ മേഖലകളിൽ ഫിൻടെക്കിന്റെ നിലവിലുള്ളതും സാധ്യതയുള്ളതുമായ സംഭവവികാസങ്ങൾ വ്യക്തമാക്കുന്ന പ്രസക്തമായ കേസ് പഠനങ്ങൾ പുസ്തകം വിശകലനം ചെയ്യുന്നു.

ഇസ്‌ലാമിക് ഫിനാൻസിൽ ഫിൻടെകിനെ കുറിച്ച് മനസ്സിലാക്കാനും, ഇസ്‌ലാമിക് ഫിനാൻസിലെ വിദ്യാർത്ഥികൾക്കും പണ്ഡിതന്മാർക്കും ഉപകാരപ്രദമായ അറിവ് നൽകുകയെന്നതുമാണ് ഈ പുസ്തകം കൊണ്ട് ഗവേഷകർ ലക്ഷ്യം വെക്കുന്നത്.

ആറ് ഭാഗങ്ങളായി തരംതിരിച്ചാണ് ഗ്രന്ഥകർത്താക്കൾ വിഷയം അവതരിപ്പിക്കുന്നത്,

ഭാഗം ഒന്ന്: ആമുഖം

ഭാഗം രണ്ട്: ഫിൻടെക്കും ഫിനാൻഷ്യൽ ഇന്റർമീഡിയേഷനും

ഭാഗം മൂന്ന്: ഇസ്‌ലാമിക് നിയമങ്ങളുടെ ക്രമീകരണങ്ങൾ

ഭാഗം നാല്: നിയമപരവും നിയന്ത്രണപരവുമായ പ്രശ്നങ്ങൾ

ഭാഗം അഞ്ച്: കേസ് പഠനങ്ങൾ

ഭാഗം ആറ്: ഭാവി ദിശകൾ

ഉമർ എ. ഒസെനി(ഇന്റർനാഷണൽ ഇസ്‌ലാമിക് ലിക്വിഡിറ്റി മാനേജ്‌മെന്റ് കോർപ്പറേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ) എസ്.നാസിം അലി (ഹമദ് ബിൻ ഖലീഫ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ റിസർച്ച് ഡിവിഷൻ ഡയറക്ടർ) എന്നിവരാണ് ഗ്രന്ഥകർത്താക്കൾ.

Leave a Reply

Your email address will not be published. Required fields are marked *