യു.എ.ഇ വ്യാവസായിക രംഗത്തെ പ്രമുഖ വനിതകൾ

അകത്തളങ്ങളിൽ നിന്ന് പുറത്തളങ്ങളിലേക്ക് ചിറകുവിരിച്ച് പറന്ന് ഉയരുന്ന വനിതകളുടെ ഈ കാലഘട്ടത്തിൽ,ബിസിനസ് സാമ്രാജ്യത്തിലെ തലപ്പത്തിരുന്ന് വളരെ സമർത്ഥമായി അവയെ വിജയത്തിലേക്ക് നയിക്കുന്ന 7 ശക്തരായ എമിറേറ്റി വനിതകളെ പരിചയപ്പെടാം.

ഫോർബ്സ് മിഡിലീസ്റ്റിൻ്റെ വാരാന്തപ്പതിപ്പിൽ ഏറ്റവും ശക്തരായ 50 ബിസിനസ് വനിതകളുടെ പട്ടികയിൽ 7 എമിറേറ്റി വനിതകൾ ഇടം പിടിച്ചിരിക്കുകയാണ്. 19 ഓളം രാജ്യങ്ങളിലെ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന വനിതകളുടെ ലിസ്റ്റിൽ ജി സി സി യിൽ നിന്നുള്ള എമിറേറ്റി വനിതകൾ നടത്തിയ മുന്നേറ്റം, തൻ്റെ സ്വപ്നങ്ങളിലേക്ക് പറക്കാൻ കാത്തിരിക്കുന്ന നിരവധി വനിതകൾക്ക് പ്രചോദനമാവുകയാണ്.

തങ്ങളുടെ കഠിനാധ്വാനം കൊണ്ടും, സാമർത്ഥ്യം കൊണ്ടും, നേതൃത്വപാടവം കൊണ്ടും വിജയത്തിൻറെ പൊൻതൂവലുകൾ പാറിപ്പിക്കുന്ന ഈ വനിതകൾ, സ്ത്രീകൾ ഇനിയും കടന്നു വരാൻ മടിക്കുന്ന ബിസിനസ്, ബാങ്കിംഗ്, ഫിനാൻഷ്യൽ തുടങ്ങിയ നിരവധി സാമ്രാജ്യമാണ് അടക്കിവാഴുന്നത്.

സ്ഥാപനങ്ങളുടെ വിജയഗാഥയിൽ തൻ്റേത് മാത്രമായ വ്യക്തിമുദ്രപതിപ്പിച്ച 7 എമിറേറ്റി വനിതകളെ കാണാം.

റജ ഈസാ അൽ ഗുർഗ്

ഈസാ സ്വാലിഹ് അൽ ഗുർഗ്, ഗ്രൂപ്പിൻ്റെ വൈസ് ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ ഇവരാണ് ലിസ്റ്റിൽ ഒന്നാമത്. തൻ്റേത് മാത്രമായ ഒരു സ്ഥാനം ഉണ്ടാക്കിയ അവർ പിതാവ്, എച്ച്. ഈ ഈസ സ്വാലിഹ് അൽ ഗുർഗ് ന് ശേഷം, തൻറെ വിലയേറിയ ഉൾകാഴ്ചകളിലൂടെ കമ്പനിയുടെ നേതൃസ്ഥാനത്തുനിന്ന് സ്ഥാപനത്തെ വളർച്ചയിലേക്ക് നയിക്കുകയാണ്.

ഹന അൽ രോസ്റ്റമനി

ഫസ്റ്റ് അബുദാബി ബാങ്കിൻ്റെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് എന്ന നിലയിൽ സാമ്പത്തിക സേവനമേഖലയിൽ 20 വർഷത്തിലേറെ അനുഭവ പരിചയം ഉള്ള ഹന മാസ്റ്റർകാർഡ് അഡ്വൈസറി അംഗവുമാണ്. രാജ്യത്തെ ബാങ്കിംഗും ഫൈനാൻസും പിന്തുടരാൻ ആഗ്രഹിക്കുന്ന എണ്ണമറ്റ സ്ത്രീകൾക്ക് അവർ, ഈ മേഖലയിൽ ശ്രദ്ധേയമായ സ്വാധീനമാണ് ഉണ്ടാക്കിയത്.

മറിയം ബുടി അൽ സുവൈദി

സെക്യൂരിറ്റീസ് ആൻഡ് കമോഡിറ്റി അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് പദവി നൽകപ്പെട്ട മറിയത്തിൻ്റെ കടമ കള്ളപ്പണം വെളുപ്പിക്കലിനെതിരെ പോരാടുകയും, യുഎഇ സർക്കാരിൻ്റെ മൊത്തത്തിലുള്ള സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുന്നതിന് തന്ത്രം മെനയുകയുമാണ്.

ഹുദാ അൽ റോസ്റ്റമനി

എ ഡബ്ല്യു റോസ്റ്റമനി ഗ്രൂപ്പിൻ്റെ മാനേജിങ് ഡയറക്ടർ എന്ന നിലയിൽ ഹുദ, കമ്പനിയുടെ പ്രകടനത്തിന് മേൽനോട്ടം വഹിക്കുകയും, വർഷാവർഷം അതിൻ്റെ പുരോഗതി നിരീക്ഷിക്കുകയും ചെയ്യുന്നു. വളരെയധികം ആർജ്ജവത്തോടെയും അഭിനിവേശത്തോടെയും അവർ അത് തുടർന്നുകൊണ്ടേയിരിക്കുന്നു.

ഡോ. സയീദ ജാഫർ

കഴിഞ്ഞവർഷം, ഡോ. സയീദ ജാഫർ ജെ സി സി മേഖലയിൽ ഉടനീളമുള്ള വിസയുടെ പ്രവർത്തനങ്ങൾക്കായി സീനിയർ വൈസ് പ്രസിഡൻറ് ആയും, ഗ്രൂപ്പ് കൺട്രി മാനേജർ ആയും നിയമിക്കപ്പെട്ടു. തൻ്റെ നേതൃത്വപാടവത്തിലൂടെ രാജ്യങ്ങളിലെ അതിൻ്റെ സാന്നിധ്യം മുൻകൂട്ടി കാണുക എന്നതാണ് അവരുടെ ഉത്തരവാദിത്തം.

നജില അഹമത് അൽ മിദ്ഫ

ഷാർജ എൻ്റർപെന്യർഷിപ്പ് എക്സിക്യൂട്ടീവ് ചീഫ് എന്ന നിലയിൽ നജില എമിറേറ്റിനെ ഒരു സംരംഭകത്വ ഹബായി സ്ഥാപിക്കാനുള്ള ദൗത്യത്തിലാണ്. പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിലും, സ്റ്റാർട്ട് അപ്പുകൾ കെട്ടിപ്പടുക്കുന്നതിനും അവർ ആളുകളെ പിന്തുണക്കുന്നത് തുടരുന്നു.

രോല അബു മന്നാഹ്

യുഎഇയിലെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് എന്ന നിലയിൽ യുഎഇയിലെ ഒരു ബാങ്കി ൻ്റെ നേതൃസ്ഥാനത്ത് ഇരിക്കുന്ന ആദ്യത്തെ വനിതയാണ്, രോല അബു മന്നാഹ്. സ്ഥാപനത്തിന് ലോക പ്രശസ്തി നേടാൻ കമ്പനിക്ക് ഉള്ളിൽ തന്നെ മാറ്റത്തിൻറെ മുന്നേറ്റം കൊണ്ടുവന്നവരാണ് അവർ.

 

അഫ്റ നവാൽ

 

source ;

Meet the 7 most powerful Emirati businesswomen in the Middle East

Leave a Reply

Your email address will not be published. Required fields are marked *