പ്രമുഖ യുവ എഴുത്തുകാരി റസിയ പയ്യോളി അവരുടെ “എന്റെ കഥ വിൽപനക്ക്” എന്ന കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കുന്നു
എന്റെ കഥ വില്പനയ്ക്ക് എന്ന ബുക്ക്
എഴുതാനുണ്ടായ സാഹചര്യം എന്തായിരുന്നു ?
മനസിനെ വല്ലാതെ പൊറുതി മുട്ടിച്ച
നിസസഹായരായ കുറേ മനുഷ്വരെ
കാണാനും കേൾക്കാനും ഇടയായി.
അപ്പോഴൊക്കെയും കഥ എഴുതണമെ
ന്ന ചിന്തയായിരുന്നു മനസിൽ.മറഞ്ഞ്
നിന്ന് അവരനുഭവിക്കുന്ന കണ്ണീരിൽ
കുതിർന്ന് ചിതറി തെറിച്ച
ജീവിത യാഥാർത്ഥ്യങ്ങളെ
വായനക്കാർക്ക് മുമ്പിൽ എത്തിക്കുക
എന്ന ഒരു സ്വപ്ന സാക്ഷാത്ക്കാരം
തന്നെയാണ് എനിക്കീ ബുക്ക് .
അതായത് പല മനുഷ്യരുടെയും
പച്ചയായ ജീവിതമാണ് ഇതിലെ ഓരോ കഥയും എന്ന് ചുരുക്കം
കഥാപാത്രങ്ങളെ സാങ്കല്പികമായി സൃഷ്ടിച്ചെടുത്ത് ഭാവനയിൽ പൊതിഞ്ഞുണ്ടാക്കിയതല്ലെന്ന്
പൂർണ്ണാർത്ഥത്തിൽ
തറപ്പിച്ച് പറയാൻ സാധിക്കും.അത് വാ
യനക്കാരൻ തന്നെയാണ് എന്നോട് പറയുന്നത്.ഓരോ വായനക്കാരനും
അത് അനുഭവപ്പെടും
താങ്കളുടെ ജീവിതം ഇതിലു
ണ്ടൊ എന്ന ചോദ്യവും മേൽ പറഞ്ഞ
തിലേക്കല്ലെ കൂട്ടി കൊണ്ട് പോകുന്നത്
അനുഭവം കൊണ്ട് എഴുതുന്ന രചന
കൾക്ക് വായനക്കാരനെ പിടിച്ചിരുത്താനാവുന്ന കഥാപാതങ്ങ
ളെ രൂപപ്പെടുത്താൻ കഴിയുമെന്ന് നി
സ്സംശയം പറയാം.ചീരു മരത്തിലെ
വാസുദേവും ചതിയിലൂടെ
കൊലയാളി സംഘ
ത്തിൽ എത്തിപ്പെട്ട പറയാതെ വയ്യയി
ലെ പയ്യനും മേൽവിലാസമില്ലാത്തവളും സ്‌നേഹ
ത്തിന്റെ കടലാഴവും ഹംസയും ബാല
നും പുറമ്പോക്കിലെ നല്ല മനുഷ്യനും
ആ നല്ല ഭീക്ഷക്കാരനും പ്രണയത്തിനു
ള്ളിലെ ഇടിയും മിന്നലും
എന്റെ കഥ വില്പനയ്ക്ക്
ഒക്കെയും എഴുതാതെ വയ്യ എന്ന് ചിന്തിപ്പിച്ച കഥകളാണ്
ഈ കഥയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിഷയങ്ങളുടെപരാമർശം എന്താണ് ?
നവയുഗത്തിന്റെ മോഹവലയത്തിൽപ്പെട്ട് കേണപേക്ഷി ച്ചിട്ടും ജീവനുതുല്യം സ്നേഹിച്ച അച്ച
നെ നിഷ്കരുണം തട്ടി മാറ്റിയ ഒരു മകനെ കാണാം.അതൊരു കരള് പിടയുന്ന കാഴ്ച്ച തന്നെയായിരുന്നു.
പല അച്ചന്മാർക്കിടയിൽ
ഒരച്ചൻ മാത്ര
മാണ് വാസുദേവ്.തിരക്കില്ലെങ്കിൽ ഒന്ന്
കാതോർത്താൽ അത്തരം നിലവിളി
കൾ നമ്മുടെ പരിസരങ്ങളിലുമുണ്ട്.
ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ
ഈ കഥയ്ക്ക് ഏറെ പ്രസക്തിയാണ്
അങ്ങനെ എത്രയെത്ര സംഭവങ്ങൾക്ക്
നമ്മൾ സാക്ഷികളാണ്
രണ്ടാണുങ്ങൾ വലിയ ബുദ്ധി ഉപയോ
ഗിച്ച് സ്നേഹം നടിച്ച് തന്ത്രപൂർവ്വം ഒരുക്കിയ കെണിയിൽ പെട്ട് കളങ്കപ്പെട്ട് മേൽവിലാസ
മില്ലാത്തവളായ് മാറിയ കഥ ഇന്നത്തെ സാമൂഹിക ചുറ്റുപാടിനോടത്
ചേർത്ത് വായിക്കണം ന്യൂജെൻ പെ
ൺകുട്ടികൾക്ക് കരുതലോടെ ഇരി
ക്കാനുള്ള നല്ലൊരു മെസേജും കൂടിയാകും മേൽവിലാസമില്ലാത്തവൾ
എത്രയെത്ര പെൺകുട്ടികളാണ്
പുരുഷാധിപത്യത്തിൽ ഇല്ലാതായി പോയത്.അല്ലേ?
ഈ നിമിഷം വരെ തോരാതെ
പെയ്ത മഴയ്ക്കും തുടച്ചു മാറ്റാ നാവാത്തത്രയും രക്ത കര പുരണ്ട മ
ണ്ണിൽ എത്ര നിലവിളികളാണ് നാം
കേട്ടത്.ഒന്നിന് പിറകേ മറ്റൊന്ന് വരു
മ്പോൾ എല്ലാം മറക്കുകയാണ് നമ്മൾ
കേസും വിചാരണയുമൊക്കെ വേഗമാ
ക്കി പ്രതികൾക്ക് വധശിക്ഷ കൊടുക്കു
ന്ന അവസ്ഥാവിശേഷം വന്നാൽ അവ
സാനിക്കുന്ന സാമൂഹിക പ്രശ്നങ്ങളാ
ണിതൊക്കെ.കേസ് വലിച്ചിഴച്ച് കൊ
ണ്ടു പോയ് എവിടെയുമെത്താതെ പതി
റ്റാണ്ടുകൾ പിന്നിടുന്ന എത്രയോ കേ
സുകൾ.അവരുടെ പ്രിയപ്പെട്ടവർ നെടു വീർപ്പുകളുടെ ചുഴലിക്കാറ്റിലാണിപ്പോ
ഴും.അതുകൊണ്ട് തന്നെ ഹൃദയ
സ്പർശിയാകുന്ന തരത്തിൽ മേൽ
വിലാസമില്ലാത്തവൾ
അത്ര മിടുക്കോടു കൂടി ഞാൻ എഴു
തി ഫലിപ്പിച്ചിട്ടുണ്ട്.
സമൂഹത്തിന് മുന്നിൽ ഒറ്റപ്പെട്ട്
ഒരു ജന്മം മുഴുവൻ കരഞ്ഞു തീർത്തവളാണ് എന്റെ മായ സിസ്റ്റർ
അരികിലേക്ക് മാറ്റി നിർ
ത്തപ്പെട്ടവർക്ക് നേരെയുള്ള
അത്യപൂർവ്വമായ മനുഷ്യത്വര
ഹിതമായ കാഴ്ചകളും താളുകളിൽ
കണ്ണ് നനയിക്കുന്നുണ്ട്.സൗഹൃദത്തി
ന്റെ അതിമനോഹരമായ കാഴ്ചകളും
താളുകളിൽ കാണാം ഹംസയും ബാല
നും ഫക്രൂവും പവിത്രൻമാഷും ഒക്കെ
അവരെയൊക്കെ വായിക്കുമ്പോൾ
കരുണ വറ്റിയ ഏതൊരുഖൽബിലും ഒരു കടൽ വളർന്നുവരും
എങ്ങനെയാണ് ഇത് വേറിട്ട രചനയാകുന്നത്?
എന്റെ രചന വേറിട്ടതാകുന്നത് എത്രത്തോളമാണെന്ന് തീരുമാനിക്കുന്നത് വായനക്കാരനാണ്.
വായനക്കാരിൽ നിന്ന് കിട്ടിയ റിസൾട്ടുകൾ വെച്ച് നോക്കുമ്പോൾ
എന്റെ ശ്രമം പ്രതീക്ഷിച്ചതിനപ്പുറമായി
രുന്നു.
മേൽ വിലാസമില്ലാ
ത്തവൾ എന്ന കഥ ന്യൂജൻ പെൺകുട്ടികളും രക്ഷിതാക്കളും നിർബന്ധമായും വായിച്ചിരിക്കണമെ
ന്ന് വായനക്കാർ അടിവരയിട്ടു തന്നെ പറഞ്ഞു.
സിസ്റ്റർ മായയുടെ ദുർവിധി
ഒരു പെൺകുട്ടിയ്ക്കും വരാതിരിക്കട്ടെ
പൂർണ്ണാർത്ഥത്തിൽ ഈ ഒൻപത് കഥകളും കാലത്തിന്റെ കഥകൾ തന്നെയാണ്.