ടെക്നോളജി മാറിക്കൊണ്ടേയിരിക്കുന്ന ഒന്നാണ്. മാറ്റത്തിന് തുടക്കം കുറിക്കുന്നവർ അതാത് കാലഘട്ടത്തിലെ സമ്പന്നരായി മാറുകയും ചെയ്യും, അതൊരു യാഥാർത്യമാണ്, ബിൽ ഗേറ്റ്‌സ്(Bill Gates) തന്റെ Microsoft ലോകത്തിന് സമർപ്പിച്ചപ്പോഴാണ് ബില്യണയർ (Billionaire)ആയത് കാലഘട്ടത്തിന്റെ ആവശ്യകതയെ കൃത്യമായി കണ്ടത്തി ചുവടുവെച്ചവരാണ് ബിൾഗേറ്റ്‌സ്(Bill Gates) ഉം സ്റ്റീവ് ജോബ്‌സ് (Steave Jobs) മെല്ലാം. കാലഘട്ടത്തിന്റെ മാറ്റത്തെ അംഗീകരിക്കാത്തതിന്റെ പേരിലാണ് 140 ബില്യൻ (Billion) ആസ്തിയുണ്ടായിരുന്ന Nokia 32 (Billion) ബില്യണിലേക്ക് താഴ്ന്നത്. ടെക്നോളജി മാറിക്കൊണ്ടിരിക്കുമ്പോൾ ഉപഭോക്താക്കളുടെ ആവശ്യവും അതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും അത്തരം മാറ്റങ്ങളെ പരിഗണിക്കാതിരുന്നാൽ എത്ര വലിയ കമ്പനി ആയാലും നിലംപതിക്കും എന്നതിന് ഉത്തമോദാഹരണമാണ് നോക്കിയ (Nokia ) യും ബ്ലാക്ബെറി (Blackberry) യുമെല്ലാം.
1995 ൽ മാപ്പും(Map)ഉം ബിസിനസ്സ് നിർദ്ദേശങ്ങളും നൽകുന്ന ZIP2 എന്ന കമ്പനി സ്ഥാപിച്ചുകൊണ്ടാണ് ലോകസമ്പന്നരിൽ ഒരുവനായ എലൻ മസ്ക് (Elon Musk) തന്റെ ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തുന്നത്, സാമ്പത്തിക മേഖലയിലെ ഇടപാടുകൾ നടത്തുന്നതിലെ ബുദ്ധിമുട്ട് മനസിലാക്കി അതിനൊരു പരിഹാരമായിട്ടാണ് എലൻ മസ്ക് 1999 ൽ X.com എന്ന കമ്പനി രൂപീകരിച്ചത് പിന്നീട് അത് paypal എന്ന പേരിലാണ് അറിയപ്പെട്ടത്, ഈ കമ്പനിയെ 2002 ൽ eBay എന്ന കമ്പനിക്ക് 1.5 ബില്യൺ (Billion) ന് വിൽക്കുകയും ചെയ്തു, ശൂന്യാകാശ പര്യവേഷണത്തിൽ തല്പരനായ എലൻ മസ്ക് 2002 ൽ SpaceX എന്ന കമ്പനി രൂപീകരിച്ചു , SpaceX 2006ലും 2010ലും 2016 ലും പരീക്ഷണ റോക്കറ്റുകൾ വിക്ഷേപിച്ചു, നാസയെക്കാൾ കുറഞ്ഞ ചെലവിലായിരുന്നു SpaceX റോക്കറ്റുകൾ വിക്ഷേപിച്ചത്. അതോടൊപ്പം ഇന്റർനാഷണൽ സ്പെയ്സ് സ്റ്റേഷൻ സ്ഥാപിച്ചു, മുഖ്യമായും ഈ കമ്പനി space ടൂറിസമാണ് ലക്ഷ്യമിടുന്നത്,
എലൻ മസ്ക് ഇലക്ട്രോണിക് കാറുകളിൽ തല്പരനായി Tesla Motors ന്റെ മുഖ്യ സ്ഥാപകരിൽ ഒരാളായി മാറി. Tesla യുടെ റോഡ്സ്റ്റർ കാർ പുറത്തിറക്കി, 2010 ൽ IPO (Initial Public Offering ) list ചെയ്യുകയും 220 മില്യൺ സമാഹരിക്കുകയും ചെയ്തു, Tesla യുടെ ഓട്ടോ പൈലറ്റ് കാറുകളിലാണ് ആളുകൾ കൂടുതൽ ആകൃഷ്‌ടരായത്. 2015ൽ സ്ഥാപിക്കപ്പെട്ട
Neuralink മനുഷ്യരെയും റോബോട്ടുകളെയും ബന്ധിപ്പിക്കുന്നതിന് വേണ്ടി രൂപികരിച്ചതാണ്, അടിസ്ഥാനപരമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പൂർണരൂപമാണ് Neuralink, അതോടൊപ്പം 2016 ൽ സോളാർസിറ്റി എന്ന കമ്പനി വാങ്ങുകയുണ്ടായി, ഇലക്ട്രോണിക് വാഹനങ്ങളുടെയും സ്പെയ്സ് ടൂറിസത്തിന്റെയും കാലമാണ് വരാനിരിക്കുന്നത്. എലൻ മസ്‌കും റിച്ചാർഡ് ബ്രാൻസനും ടെക്നോളജിയിൽ പുതിയ പാതകൾ തീർത്ത് മുന്നേറുകയാണ്. എല്ലാ മേഖലയിലും കുത്തകകൾ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന പോലെയെയുള്ള ഒരു ശ്രമം കൂടെയാണ് സ്പേസ് ടൂറിസവും. അതുപോലെ തന്നെ ഇത്തരം മേഖലകളിലേക്കുളള നിക്ഷേപവും അധികരിച്ചിട്ടുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു. ശൂന്യാകാശത്തിലൂടുള്ള യാത്ര മറ്റു യാത്രകൾ എളുപ്പമാവാൻ സാധിക്കുമെന്ന നിരീക്ഷണവും ഉയരുന്നുണ്ട്, റിച്ചാർസ് ബ്രാൻസന്റെ വിർജിൻ ഗ്രൂപ്പായാലും എലൻ മസ്‌കിന്റെ SpaceX ആയാലും ഇവർ രണ്ടുപേരും ലക്ഷ്യമിടുന്നത് ഈ മേഖലയിലെ കുത്തകവത്കരണമാണ്. ഒരേ സമയം ടെക്നോളജിയുടെ വളർച്ച മാനവരാശിക്ക് പ്രയോജനപ്പെടുകയും ഒപ്പം ഒരു ശതമാനം മാത്രം വരുന്ന കമ്യൂണിറ്റിക്ക് (ലോകത്തെ മുഴുവൻ സമ്പത്തിന്റെ 40% ഉം കയ്യടക്കിവെച്ചവർ) തങ്ങളുടെ സമ്പത്ത് വർധിപ്പിക്കാനുള്ള ഒരു ടൂളാക്കി മാറ്റുന്നതിനുമുള്ള ശ്രമം കൂടിയാണിത്. സർവോപരി കുത്തകകൾ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നത് ഒന്നാമൻ എന്ന പട്ടം കരസ്ഥമാക്കാൻ വേണ്ടിയാണ്. അതിനുദാഹരണമാണ് ഇന്റർനെറ്റ്; മാനവരാശിക്ക് പ്രയോജനകരമാണ് അതോടൊപ്പം ഏറ്റവും കൂടുതൽ ഡാറ്റയുള്ളവർ അതത് മേഖലയിലെ കുത്തകകളായി മാറുകയും അവരുടെ ഉൽപ്പന്നത്തിന്റെ വിൽപന വർധിപ്പിക്കാൻ ഡാറ്റ വിൽക്കുകയും ചെയ്യുന്നു. ഇവരെല്ലാം ഉപയോഗിക്കുന്ന സ്ട്രാറ്റജി ഒന്നാണ് Dominate and Monetize (ആധിപത്യം സ്ഥാപിക്കുക പണമാക്കുക). അതിന് മറ്റൊരുദാഹാരണമാണ് ജിയോ(jio). ആദ്യം സേവനം സൗജന്യമായി നൽകുകയും തുടർന്ന് ഉപഭോക്താക്കൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാക്കി 4ജി യെ മാറ്റുകയും ആധിപത്യം സ്ഥാപിച്ചു എന്ന് ഉറപ്പായപ്പോൾ സേവനങ്ങൾക്ക് ചാർജ് ഈടാക്കുകയും ചെയ്യുന്ന രീതിയാണ് ജിയോയും സ്വീകരിച്ചത്. കമ്പനികളുടെ പേരുകൾ മാറിയെന്നല്ലാതെ സ്ട്രാറ്റജിയിൽ അടിസ്ഥാനപരമായി ഒരുമാറ്റവും സംഭവിച്ചില്ല. പുതിയ കാലത്ത് ‘സൗജന്യമാണ്’ എന്നത് കുത്തകകൾക്ക് ആധിപത്യം സ്ഥാപിക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്ന് മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദൗർഭാഗ്യവശാൽ നാമെല്ലാവരും ഈ സ്‌ട്രാറ്റജിയുടെ ഗുണഭോക്താക്കളായി മാറിക്കഴിഞ്ഞിരിക്കുന്നു.