സംവരണ സംവാദങ്ങളുടെ അകവും പുറവും

ജനുവരി 12-ന് ഇന്ത്യൻ ഭരണഘടന അതിൻ്റെ 103-മത് ഭേദഗതിയിലൂടെ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏർപ്പെടുത്തുകയുണ്ടായി. ഭരണഘടനയിലെ ആർട്ടിക്കിൾ 15 (4, 5), ആർട്ടിക്കിൾ 16 (4) (പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുമായും മറ്റു പിന്നോക്ക വിഭാഗങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്ന) മുഖേന ആവരണം ചെയ്ത വിഭാഗങ്ങൾ ഈ സംവരണത്തിൻ്റെ അർഹതാ വൃത്തത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ, ഇത് സമൂഹത്തിലെ വരേണ്യ ഗണങ്ങൾക്ക് മാത്രമേ ബാധകമാവുകയുള്ളു. സാമൂഹികമായി അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പോരായ്മകൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ട നിലവിലെ സംവരണങ്ങൾക്ക് ഇത് വിരുദ്ധമാവുകയും ചെയ്യുന്നുണ്ട്. ഈ 10 ശതമാനം പങ്ക്, വ്യക്തിഗതമായ സാമ്പത്തിക പോരായ്മകളെ മാത്രം കേന്ദ്രീകക്കപ്പെട്ടിട്ടുള്ളതാണ്. കൂടാതെ, 8 ലക്ഷം രൂപക്ക് താഴെ വാർഷിക വരുമാനുമുള്ള ഉയർന്ന ജാതിയിൽപ്പെട്ട കുടുംബങ്ങൾക്ക് മാത്രം ബാധകമാവുന്ന ഒരു സംഗതിയുമാണ്.

ഈ സംവരണം ഏർപ്പെടുത്തിയ ശേഷം ഉടൻതന്നെ, ആൻ്റി- റിസർവേഷൻ നോൺ. ഗവൺമെൻ്റൽ ഓർഗനൈസേഷൻ യൂത്ത് ഫോർ ഇക്വാലിറ്റി, ലോയേഴ്സ് റീപാക്ക് കൺസൽ ആൻഡ് പവാൻ എന്നീ രണ്ട് സംഘടനകളും പൊളിറ്റിക്കൽ കമൻ്റേറ്റർ തഹ്സീൻ പൂനാവാലയും സുപ്രിം കോടതയിൽ ഈ ഭേദഗതിക്കെതിരായ ഹരജി സമർപ്പിക്കുകയുണ്ടായി. സംവരണത്തിൻ്റെ ഏക അടിസ്ഥാനമായി സമ്പത്തിനെ മാനദണ്ഡമാക്കുന്നതിനും എസ്.സി, എസ്.ടി, ഓ.ബി.സി വിഭാഗങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കി നിർത്തിയതിനുമെതിരെ ഹരജിയിൽ ചോദ്യവിധേയമാക്കുന്നുണ്ട്. ഈ ഹരജി കേൾക്കാൻ കോടതി തീരുമാനിച്ചുവെങ്കിലും ഭേദഗതിയെ നിർത്തലാക്കാൻ വിസമ്മതിക്കുകയാണുണ്ടായത്. അഞ്ച് ജഡ്ജിമാർ ഉൾപ്പെടുന്ന ഭരണഘടനാ ബഞ്ചിലേക്ക് ഹരജിയെ പരാമർശിക്കേണ്ടതുണ്ടൊ എന്ന വാദത്തെ സുപ്രീം കോടതി മാർച്ച് 28-ന് കേൾക്കും.

സമ്പത്തിനെ അടിസ്ഥാനമാക്കിയുള്ള സംവരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദപ്രതിവാദങ്ങൾ പുതമയുള്ളതല്ല. കോൺസ്റ്റിറ്റുവെൻ്റ് അസംബ്ലി സംവാദങ്ങളിൽ അതിൻ്റെ പഴയ ആഖ്യാനങ്ങളെ കാണുവാൻ സാധിക്കും. എന്നാൽ സംവരണത്തിനായി സമ്പത്തികമായ പോരായ്മകളെ മാത്രം ഏക അടിസ്ഥാനമാക്കുന്ന മാനദണ്ഡത്തെ കോൺസ്റ്റിറ്റുവെൻ്റ് അസംബ്ലി ഒരിക്കലും പരിഗണിച്ചിട്ടില്ല. സംവരണത്തിനായി സമ്പത്ത് അടിസ്ഥാനമാക്കുന്നതിനെ പിന്തുണച്ച കോൺസ്റ്റിറ്റുവൻ്റ് അസംബ്ലിയിലെ അംഗങ്ങൾപോലും അങ്ങനെ ചെയ്തിരുന്നത് സാമൂഹികമായി പോരായ്മകളുള്ളവർക്കും പിന്നോക്കം നിൽക്കുന്നവർക്കും വേണ്ടിയായിരുന്നു. ഭരണഘടന നിലവിൽ വന്നതിനുശേഷം സർക്കാർ നിയമിത നിരവധി കമ്മീഷനുകൾ ഇന്ത്യയിലെ സംവരണത്തിൻ്റെ സ്വഭാവത്തെ കുറിച്ച് ചിന്തിച്ചു പോരുന്നുണ്ട്.

1946-ൽ ഭരണഘടന രൂപവത്കരിക്കുന്നതിനായി സ്ഥാപിതമായ കോൺസ്റ്റിറ്റുവൻ്റ് അസംബ്ലി ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ഒരു രാഷ്ട്രീയ സുരക്ഷാ സംവിധാനമെന്ന നിലയിൽ സംവരണങ്ങളുമായി ബന്ധപ്പെട്ടതാണ്. സംഖ്യാപരമായോ രാഷ്ട്രീയപരമായോ ന്യൂനപക്ഷമായി നിൽക്കുന്ന ഒരോ ജനവിഭാഗത്തിനും രാജ്യത്തിൻ്റെ ഭരണത്തിൽ ശരിയായ പ്രാതിനിധ്യവും ശബ്ദവും ഉണ്ടായിരിക്കണം എന്നതായിരുന്നു അവിടെയുണ്ടായിരുന്ന സംവാദങ്ങളെ നിയന്ത്രിച്ചിരുന്ന എല്ലാറ്റിനും ഉപരിയായതും എതിർപ്പില്ലാത്തതുമായ തത്ത്വം. ഇത്തരത്തിൽ ഒരു പ്രാതിനിധ്യം എങ്ങനെ സാധ്യമാക്കും എന്നതിൽ മാത്രമായിരുന്നു സംവാദ സദസ്സിൽ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടമായിരുന്നത്.

കോൺസ്റ്റിറ്റുവൻ്റ് അസംബ്ലി നിശ്ചയിച്ച ഉപദേശക സമിതി നിയമനിർണസഭയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ആവിശ്യമാണെന്ന് 1947 ആഗസ്റ്റ് 30-ന് ശുപാർശ ചെയ്യുകയും 1949 മെയ് മാസത്തിൽ ഇതിനെക്കുറിച്ച ചോദ്യം വീണ്ടുമുയർന്നപ്പോൾ നിയമസഭക്കു മുന്നിൽ ഈ കാഴ്ച്ചപ്പാട് ഉറപ്പിച്ചു പറയുകയും ചെയ്തു. അങ്ങനെ ഈ നിർദ്ദേശം കോൺസ്റ്റിറ്റുവൻ്റ് അസംബ്ലിയിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തു. “സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും ന്യൂനപക്ഷം” ആയിട്ടുള്ള പട്ടികജാതി ക്കാർക്കാണ് സംവരണത്തിലൂടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതെന്ന് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലെ പ്രമുഖ പങ്കാളിയും മദ്രാസ് സ്റ്റേറ്റ് നിയമനിർമാണ സഭയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട അംഗവുമായ എസ്. നാഗപ്പ വാദിച്ചു.അദ്ദേഹം പറഞ്ഞു : ഓരോ ഹരിജൻ കുടുംബത്തിനും 10 ഏക്കർ ഫല ഭൂമിയും 20 ഏക്കർ സാധാരണ ഭൂമിയും എല്ലാ ഹരിജൻ കുട്ടികൾക്കും,സർവകലാശാല വരെ സൗജന്യ വിദ്യാഭ്യാസവും സിവിലിയൻ അല്ലെങ്കിൽ സൈനിക ഡിപ്പാർട്മെന്റുകളിലെ പ്രധാന ഉദ്യോഗങ്ങളിൽ അഞ്ചിലൊന്നും നല്കപ്പെട്ടാൽ ഇന്ന് തന്നെ, ഇവിടെ ഈ നിമിഷം തന്നെ സംവരണത്തിന്റെ റദ്ദാക്കലിന് ഞാൻ ഒരുക്കമാണ്…”
അപ്പോൾ ഐക്യ പ്രവിശ്യകളിൽ നിന്നുള്ള അംഗം മോഹൻ ലാൽ ഇടപെട്ടുകൊണ്ട്, ഇത്രയും ഭൂമി ഭൂമി കൈവശപ്പെടുത്താനാവുമെങ്കിൽ ഏതൊരു ബ്രാഹ്‌മണനും “ഹരിജനു”മായി സ്ഥാനങ്ങൾ കൈമാറാൻ തയ്യാറായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഇതിന് മറുപടിയായിക്കൊണ്ട് “മറ്റുള്ളവർക്ക് വേണ്ടി തൊട്ടിപ്പണിയെടുക്കാണും അടിച്ചുവാരാനും” തയ്യാറായിക്കൊണ്ടല്ലാതെ ഒരു ഹിന്ദുവിനും “ഹരിജൻ” ആയി മാറുവാൻ സാധിക്കുകയില്ലെന്ന് നാഗപ്പ പറഞ്ഞു വെച്ചു. ഇങ്ങനെ, സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക വൈകല്യത്തിന് വഴിയൊരുക്കുന്ന, അംബേദ്കർ “തൊഴിലാളികളുടെ വിഭജനം”(division of labourers) എന്ന് പേര് വിളിച്ച പ്രതിഭാസവുമായി ബന്ധപ്പെട്ടുകിടക്കുന്ന തൊട്ടുകൂടായ്മയുടെ ഈ ദുർശേഷിപ്പാണ് ഭരണഘടനാ സമിതിയിൽ ഉയർത്തപ്പെട്ട പട്ടിക ജാതി സംവരണ വിഷയത്തിന്റെ മർമ്മം. സാമൂഹികമായി അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനായിട്ടുള്ളതാണ് സംവരണം എന്ന കാര്യവും സമിതിയുടെ സംവരണ ചർച്ചകളുടെ ഭാഗമായി ഉരിത്തിരിഞ്ഞു വന്നു.

ഭരണഘടന സമിതിയിൽ ചിലർ സംവരണത്തെ എതിർത്തിരുന്നു. പക്ഷേ, അവരെതിർത്തത് സാമൂഹിക വൈകല്യത്തിന് പരിഹാരമായിട്ട് സംവരണത്തെ തെരെഞ്ഞെടുത്തതിനെയായിരുന്നു, ഒരിക്കലും പരിഗണിച്ച സാമൂഹ്യ വിഭാഗങ്ങളുടെ തെരെഞ്ഞുടുപ്പിനെയായിരുന്നില്ല. ന്യൂനപക്ഷങ്ങൾക്കായിട്ടുള്ള ഉപ കമ്മിറ്റിയുടെ അധ്യക്ഷൻ എച്ച് സി മുഖർജി,സാമ്പത്തിക സുരക്ഷാ കവചങ്ങളാണ് പിന്നാക്ക വിഭവങ്ങളുടെ അവസ്ഥയ്ക്കുള്ള പരിഹാരമാർഗമെന്നും രാഷ്ട്രീയപരമായിട്ടുള്ളവയല്ല വേണ്ടതെന്നും അഭിപ്രായപ്പെട്ടു. ഐക്യ പ്രവിശ്യകളിൽ നിന്നുള്ള മുസ്ലിം ലീഗിന്റെ പ്രതിനിധി Z. H. ലാറി, ന്യൂനപക്ഷങ്ങളുടെയും പട്ടിക ജാതികളുടേയും പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് ആനുപാതിക പ്രാതിനിധ്യത്തിലൂടെ- ഒന്നിൽ കൂടുതൽ മെമ്പർമാരുള്ള മണ്ഡലങ്ങളിലെ സഞ്ചയ(cumulative)വോട്ടുകൾ എണ്ണി-യാണെന്നും സംവരണത്തിലൂടെയല്ലെന്നും അഭിപ്രായപ്പെട്ടു.
സംവരണത്തിന്റെ ഗുണഭോക്താക്കളെ ജാതിയുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്നതിനെതിരെ രണ്ട് എതിർശബ്ദങ്ങളാണ് ഉണ്ടായത്. ഐക്യ പ്രവിശ്യകളിൽ നിന്നുള്ള അംഗം മഹാവീർ ത്യാഗിയും മദ്രാസിൽ നിന്നുള്ള പ്രൊഫസറും ദൈവ ശാസ്ത്രജ്ഞനുമായ ജെറോം ഡി. സൗസയും സാമൂഹിക വൈകല്യത്തെ കണക്കാക്കേണ്ടത് മറ്റ് സൂചികൾ വെച്ചാണെന്ന് വാദിച്ചു. വർഗാടിസ്ഥാന(class-based) സംവരണത്തിലെ വക്താവായിരുന്ന ത്യാഗി സാമ്പത്തിക മാനദണ്ഡങ്ങളിലൂടെയാണ് ന്യൂനപക്ഷങ്ങളെ കണക്കാക്കുന്നതെന്നും അത് ജീവിതത്തിന് ആവശ്യമായ വരുമാനം കണ്ടെത്താനാകാത്ത ജോലികൾ വെച്ചായിരിക്കണമെന്നും അഭിപ്രായപ്പെട്ടു. “സാമൂഹ്യപരമായ അടിസ്ഥാനത്തിലുള്ള സംവരണത്തിൽ എനിക്ക് വിശ്വാസമില്ല. ന്യൂനപക്ഷങ്ങൾ സാമ്പത്തിക രാഷ്ട്രീയ പ്രത്യയശാസ്ത്ര അടിസ്ഥാനത്തിലാണ് നിലകൊള്ളേണ്ടത്.അവർ സംരക്ഷിക്കപ്പെടുകയും വേണം”.അദ്ദേഹം പറഞ്ഞു, “പട്ടികജാതിക്കാർക്ക് പകരം അവരുടെ സ്ഥാനത്ത് ഭൂരഹിത തൊഴിലാളികൾക്കും ചെരുപ്പ് കുത്തികൾക്കും അതുപോലെ മറ്റു ജോലികൾ ചെയ്യുകയും ജീവിതത്തിനുള്ള വക സമ്പാദിക്കാൻ കഴിയാത്തവരുമായവർ ക്ക് പ്രത്യേക സംവരണമേ ർപ്പെടുത്തണം എന്നതാണ് എന്റെ അഭിപ്രായം. ചെരുപ്പുകുത്തികളും, അലക്കുപണിക്കാരും തങ്ങളുടെ പ്രതിനിധികളെ സംവരണത്തിലൂടെ അയക്കട്ടെ, അവരാണ് തീരെ പ്രാതിനിധ്യം ലഭിക്കാത്തവർ” സാമ്പത്തിക സംവരണത്തിനായിട്ടുള്ള ഈ വാദം 103-ആം ഭരണഘടന ഭേദഗതിയിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. കാരണം അദ്ദേഹം വരുമാനത്തെയോ സംവരണത്തിനുള്ള അർഹതയുടെ സൂചികകളായി കണക്കാക്കിയിട്ടില്ല.അദ്ദേഹം ഊന്നിയത് തൊഴിൽ സമൂഹങ്ങളിലും തൊഴിലാളി വർഗങ്ങളിലുമായിരുന്നു.

ഒരുവന്റെ ജാതിയോ മതമോ അല്ല അവനുള്ള സംവരണത്തിന്റെ ഏകപക്ഷീയ മാനദണ്ഡമാകേണ്ടതെന്ന് ഡിസൂസ അഭിപ്രായപ്പെട്ടു. ഓരോരുത്തരുടെയും പ്രത്യേക പോരായ്മകളും ആവശ്യങ്ങളും പരിഗണിച്ചും സംശയലേശമന്യേ സാമൂഹ്യ പശ്ചാത്തലവും കൂടി മാനിച്ചുമാണ് അതുണ്ടാകേണ്ടതെന്ന് അദ്ദേഹം വാദിച്ചു.” ഒരാൾ സഹായിക്കപ്പെടേണ്ടത് അദ്ദേഹം ദരിദ്രനാകുന്നതു കൊണ്ടോ അദ്ദേഹം ജനിക്കുകയും വളരുകയും ചെയ്ത സാഹചര്യം അവന് സാമൂഹ്യപരമായോ രാഷ്ട്രീയപരമായോ വിദ്യാഭ്യാസപരമായോ പുരോഗമിക്കാനുള്ള അവസരം നൽകാത്തതുമായ അവസ്ഥയിലാണ്. ” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജാതി എന്ന സാമൂഹ്യ വൈകല്യത്തെ അടിസ്ഥാനപ്പെടുത്തിയു ള്ള സംവരണത്തിന് അനുകൂലമായിരുന്നു സമിതിയുടെ അവസാനവോട്ട്.1950 ജനുവരിയിൽ ഭരണഘടന നിലവിൽ വരുകയും രാജ്യത്തിന്റെ സംവിധാനങ്ങളിൽ പ്രാധിനിധ്യം വിരളമായ പട്ടികജാതി,പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണമേർപ്പെടുത്താൻ ഭരണകൂടത്തെ അധികാരപ്പെടുത്തുകയും ചെയ്തു. ലോക്സഭയിലും ഓരോ സംസ്ഥാനങ്ങളിലെ നിയമസഭകളിലും ആ സംസ്ഥാനങ്ങളിൽ താമസിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി അവർക്ക് സംവരണമേർപ്പെടുത്തലും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായി.

രാഷ്ട്രീയ ന്യൂനപക്ഷങ്ങളായിട്ടുള്ള പട്ടികജാതി-പട്ടികവർഗം, തുടങ്ങി ഘടനാപരവും സാമൂഹ്യപരവുമായ പോരായ്മകളാൽ പിന്നോട്ടടിച്ച മറ്റു ജനവിഭാഗങ്ങളുടെയെല്ലാം പ്രാതിനിധ്യം ഉറപ്പു വരുത്താനുള്ള ഒരുപകരണമായി സംവരണം വർത്തിക്കുമെന്നതായിരുന്നു ഭരണഘടനയുടെ നിരീക്ഷണം.

അടുത്തവർഷം തന്നെ, പിന്നാക്ക വിഭാഗത്തെ നിർവചിക്കുന്നതിൽ സാമ്പത്തിക മാനദണ്ഡത്തിന്റെ ഉൾപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യം വീണ്ടും ഉയർന്നു വന്നു.1951 മെയിൽ, “സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം ആയിട്ടുള്ള ഏത് ജന വിഭാഗത്തിലെ ആളുകളുടെയും ഉന്നമനത്തിന് പ്രത്യേകം നയങ്ങളെ”ടുക്കാൻ ഭരണകൂടത്തിന് അധികാരം നൽകിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്യപ്പെട്ടു. സാമൂഹ്യപരമായ വൈകല്യങ്ങൾക്ക് പരിഹാരം ഉണ്ടാകണം എന്ന ഭരണഘടനാ സമിതിയുടെ പ്രധാന ഊന്നലിനോട് ചേർന്നുനിന്നുകൊണ്ടുള്ള പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു “നമ്മുടെ സാമൂഹ്യജീവിതത്തിലോ സാമൂഹ്യ ഘടനയിലോ വളർന്നു വന്നിട്ടുള്ള എല്ലാ വിധത്തിലുമുള്ള അറ്റമില്ലാത്ത വിവേചനങ്ങളെയെല്ലാം ഇല്ലാതാക്കാനാണ് ഇങ്ങനെയൊരു ഭേദഗതി. നമുക്കതിനെ നിങ്ങൾക്കിഷ്ടമുള്ള ഏത് പേരും വിളിക്കാം. ജാതിവ്യവസ്ഥ എന്നോ മതവിവേചനം എന്നോ ആവാം.” അഭിഭാഷകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഉപദേശക സമിതി അംഗം കെ ടി ശാഹ്‌, ഈ ഭേദഗതി പിന്നാക്കാവസ്ഥയ്ക്കുള്ള സൂചികയായി സാമൂഹ്യരാഷ്ട്രീയ മാനദണ്ഡങ്ങളെ അവലംബിക്കുകയും അതേസമയം സാമ്പത്തിക മാനദണ്ഡങ്ങളെ അവലംബിക്കാതിരിക്കുകയും ചെയ്തതിനെ വിമർശിച്ചു. ഓരോ വ്യക്തി എന്നതിലപ്പുറം ജനവിഭാഗങ്ങളായി(classes of citizens) ആയി ഗുണഭോക്താക്കളെ തിരിക്കുന്നതിനെയും അദ്ദേഹം എതിർത്തു.
സാമൂഹ്യപരമായും രാഷ്ട്രീയപരമായും പിന്നാക്കാവസ്ഥയിലായ ജനവിഭാഗങ്ങളുടെ ഉന്നതിക്കായുള്ള നയങ്ങൾ,സാധാരണജീവിത-തൊഴിൽ നിലവാരത്തിലേക്ക് ഇനിയും ശുഷ്കമായിട്ടല്ലാതെ വളർച്ച നേടാത്ത ‘ദരിദ്ര'(impoverished) ജനങ്ങൾക്ക് ഒരു ഗുണവുമുണ്ടാക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനു മറുപടിയായിക്കൊണ്ട് പരിഹരിക്കേണ്ടതായിട്ടുള്ള സാമൂഹ്യ വൈകല്യം രൂപപ്പെട്ടുവന്നത് സാമ്പത്തികം കൂടി ഉൾക്കൊള്ളുന്ന കുറെയധികം ഘടകങ്ങൾ കൂടിച്ചേർന്നാണെന്നും എന്നാൽ സാമ്പത്തികമായ പോരായ്മയെ പ്രത്യേകം എടുത്തു പറയുമ്പോൾ അത് ഘടകങ്ങൾകൂടി ചേർന്നിട്ടുള്ള പ്രശ്നമായി മനസ്സിലാക്കപ്പെടുന്നതിനുപകരം എണ്ണിപ്പറഞ്ഞതിൽ ഏതെങ്കിലുമൊരു ഘടകത്തിൽപോരായ്മയുള്ളവനാരായാലും സഹായിക്കപ്പെടണം എന്നുള്ള രീതിയിലേക്ക് വരുമെന്ന് ജവഹർലാൽനെഹ്റു അഭിപ്രായപ്പെട്ടു.

സാമൂഹ്യ വിദ്യാഭ്യാസ സാമ്പത്തിക പോരായ്മകൾ എല്ലാം കൂടിച്ചേർന്നുണ്ടാകുന്ന ഘടനാപരമായ വൈകല്യത്തെയാണ് ഭരണഘടനാ നയങ്ങളിലൂടെ പരിഹരിക്കേണ്ടതെന്ന് ഈ സംവാദങ്ങളിൽ നിന്ന് വ്യക്തമായി. ഒരു ജന വിഭാഗമെന്ന നിലയിൽ സംഘടിതമായി അനുഭവിക്കുന്ന വൈകല്യത്തിന് നിന്ന് വിപരീതമായി, ഓരോ വ്യക്തിക്കും വ്യത്യസ്തമായ ഉണ്ടാകുന്ന സാമ്പത്തികം എന്ന നിലയിൽ മാത്രം രൂപാന്തരപ്പെട്ട ഉള്ള വൈകല്യം ഭരണ ഭരണഘടനാപരമായി പ്രത്യേക നയങ്ങളാൽ സംവരണങ്ങൾ പരിഹരിക്കപ്പെടേണ്ടവയായിരുന്നില്ല

പട്ടികജാതി,പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങൾക്ക്, സർക്കാർ നടത്തുന്നതും എയ്ഡഡ് ആയിട്ടുള്ളതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നൽകുന്ന സംവരണങ്ങൾക്കും മറ്റ് ആനുകൂല്യങ്ങൾക്കും ഫീ ഇളവുകൾക്കും 1951ലെ ഭേദഗതി അടിത്തറയായി വർത്തിച്ചു.സേവനങ്ങളി ലും നിയമനിർമാണ സഭകളിലും രാഷ്ട്രീയ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെങ്കിൽ അവിടെയുള്ള പ്രാതിനിധ്യത്തിന്റെ അതേ യുക്തി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കണമെന്ന നിരീക്ഷണമായിരുന്നു ഈ നടപടികൾക്ക് പിന്നിൽ.1953-ൽ, അന്നത്തെ പ്രസിഡന്റായിരുന്ന ഡോ:രാജേന്ദ്ര പ്രസാദ്, രാജ്യസഭാംഗവും പ്രസിദ്ധ ഗുജറാത്തി സാഹിത്യകാരനുമായിരുന്ന കാക്കാ കലേൽകറിന്റെ നേതൃത്വത്തിൽ ജനങ്ങളെ “സാമൂഹ്യപരമായും വിദ്യാഭ്യാസപരമായിട്ടുള്ള പിന്നാക്കക്കാർ ആയി നിർവചിക്കുന്നതിനുള്ള മാനദണ്ഡം നിർണയിക്കുന്നതിനായി ഒന്നാം പിന്നാക്ക വർഗ്ഗ കമ്മീഷനെ നിയമിച്ചു. കമ്മീഷന്റെ 1955ലെ റിപ്പോർട്ടിൽ താഴെയുള്ള മാനദണ്ഡങ്ങൾ മുന്നോട്ടുവെച്ചു :
” പാരമ്പര്യ ജാതിവ്യവസ്ഥയിലെ താഴ്ന്ന സാമൂഹ്യ സ്ഥാനം”
” ഒരു ജാതിയുടെയോ സമുദായത്തിലെ വലിയൊരു വിഭാഗം വിദ്യാഭ്യാസ പുരോഗതിയിൽ പിന്നിട്ടു നിൽക്കുക ”
“സർക്കാർ സേവനങ്ങളിൽ പ്രാതിനിധ്യം വളരെ കുറവ് തീരെ ഇല്ലാതിരിക്കുകയോ ചെയ്യുക ”
” വ്യാപാരം,വ്യവസായം സാമ്പത്തിക വ്യവഹാരങ്ങൾ എന്നിവയിൽ പ്രാതിനിധ്യം കുറയുക ”
കേന്ദ്ര ഗവൺമെന്റിന്റെ നടപടിക്രമങ്ങൾക്ക് വേണ്ടി 2399 “ജാതികളെ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം” നിൽക്കുന്നവരെന്ന് റിപ്പോർട്ട് എണ്ണിപ്പറഞ്ഞു. എന്നാൽ പിന്നാക്കാവസ്ഥയെ നിർണയിക്കുന്നതിനായി ജാതിയെ മാനദണ്ഡമായി സ്വീകരിക്കുന്നതിനെ സർക്കാർ തള്ളി. അത് നിലവിൽ ജാതിയുടെ പേരിലുള്ള വിവേചനങ്ങളെ നിലനിർത്തുകയും അത് നിർബാധം തുടരാൻ കാരണമാകുകയും ചെയ്യുമെന്ന് സർക്കാർ പ്രസ്താവിച്ചു. അവസാനം ജാതിയുമായി മുന്നോട്ടു പോകുന്നതിനേക്കാൾ സാമ്പത്തിക സൂചികയാണ് നല്ലതെന്നും തങ്ങൾക്കിഷ്ടമുള്ള മാനദണ്ഡങ്ങളിലൂടെ സംസ്ഥാനങ്ങൾക്ക് പിന്നോക്കാവസ്ഥയെ നിർവചിക്കാമെന്നും സർക്കാർ പ്രഖ്യാപിച്ചു. കലേൽക്കർ കമ്മീഷൻ റിപ്പോർട്ട് തള്ളപ്പെട്ടതോടെ നാല് പതിറ്റാണ്ട് കഴിഞ്ഞു മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ഭാഗികമായി നടപ്പാക്കുന്നതുവരെ പട്ടികജാതി പട്ടികവർഗ്ഗമെന്ന് നേരത്തെ എണ്ണപ്പെട്ട വിഭാഗങ്ങൾ മാത്രമേ കേന്ദ്രസർക്കാരിന് കീഴിലെ സംവരണത്തിന് ഗുണഭോക്താക്കളായിരുന്നുള്ളൂ.

1979-ൽ ബി. പി. മണ്ഡലിന്റെ നേതൃത്വത്തിൽ ജനതാ പാർട്ടി രണ്ടാം പിന്നാക്ക വർഗ്ഗ കമ്മീഷൻ നിയമിച്ചു മണ്ഡൽ കമ്മീഷനും സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ തിരിച്ചറിയാനുള്ള മാനദണ്ഡങ്ങൾ നിർദ്ദേശിക്കുക എന്നതായിരുന്നു ദൗത്യം.അതോടൊപ്പം തന്നെ ഈ വിഭാഗങ്ങളുടെ പുരോഗമനത്തിന് സ്വീകരിക്കേണ്ട നടപടികൾ നിർദ്ദേശിക്കാനും ഇത്തരം ജനവിഭാഗങ്ങൾക്ക് സർക്കാർ സേവനങ്ങളിൽ നൽകുന്ന സംവരണത്തിന്റെ അഭികാമ്യതയെ മനസ്സിലാക്കാനും സർക്കാർ കമ്മീഷനോട്‌ ആവശ്യപ്പെട്ടു.1980ൽ സമർപ്പിക്കപ്പെട്ട മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിൽ ജാതിക്ക് പകരം പിന്നാക്ക ജനതയെ തിരിച്ചറിയാൻ സാമ്പത്തിക മാനദണ്ഡം ഉപയോഗിക്കുന്നത് ഇന്ത്യയിലെ സാമൂഹിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാന ജനിതകത്തെ അവഗണിക്കുന്നതിലേക്ക് നയിക്കുമെന്ന് അഭിപ്രായപ്പെട്ടു. ജാതിവ്യവസ്ഥയുടെ അനന്തരഫലമാണ് സാമൂഹ്യ പിന്നാക്കാവസ്ഥഎന്നും അതാണ് പിന്നീട് മറ്റു പല തരത്തിലുമുള്ള പിന്നാക്കാവസ്ഥകളിലേക്ക് നയിക്കുന്നതെന്നും റിപ്പോർട്ട് കണ്ടെത്തി. സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയുടെ സൂചികകൾ ചില ഊന്നലുകളോടെ നിർമ്മിക്കപ്പെട്ടു: മൂന്നു പോയിന്റുകൾ വീതമുള്ള നാല് സാമൂഹ്യ സൂചികകളും രണ്ടു പോയിന്റുകൾകൾ വീതമുള്ള മൂന്ന് വിദ്യാഭ്യാസ സൂചികളും ഒരു പോയിന്റ് വീതമുള്ള നാല് സാമ്പത്തിക സൂചികകളും.
സാമ്പത്തിക സൂചികകൾ ഇവയൊക്കെയായിരുന്നു,
” സംസ്ഥാന ശരാശരിയെക്കാൾ 25 ശതമാനമെങ്കിലും മൂല്യം കുറഞ്ഞ വിഭവങ്ങൾ മാത്രം കൈവശമുള്ള. “,
“സംസ്ഥാന ശരാശരിയെക്കാൾ 25 ശതമാനമെങ്കിലും കൂടുതൽ കുടുംബങ്ങൾ ചെറ്റക്കുടിലുകളിൽ താമസിക്കുന്ന”,
” പകുതിയിൽ കൂടുതൽ വീടകങ്ങളുടെ കുടിവെള്ളയുറവിടങ്ങൾ 0.5 കിലോമീറ്ററിനെക്കാൾ ദൂരത്തിലുള്ള “, അല്ലെങ്കിൽ
” സംസ്ഥാന ശരാശരിയെക്കാൾ 25 ശതമാനം കൂടുതൽ ഉപഭോഗ ലോണുകളെടുത്ത വീടുകളുള്ള”,
ജാതികളോ വർഗങ്ങളോ ആകുക.
ഈ സാമൂഹ്യ,വിദ്യാഭ്യാസ, സാമ്പത്തിക സൂചികകളെ അടിസ്ഥാനമാക്കിക്കൊണ്ട് മണ്ഡൽ കമ്മീഷൻ 3743 ജാതി വിഭാഗങ്ങളെ മറ്റു പിന്നാക്ക വിഭാഗങ്ങളായി (other backward classes)നിർണയിക്കുകയും അവർക്ക് സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും ചെറുതും ഇടത്തരവുമായ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.ജാതിയുടെ പേരിലുള്ള സമുദായങ്ങളുടെ അരികുവത്കരണമാണ് പിന്നാക്കാവസ്ഥയുടെ പ്രഥമ നിർണയിതാവെന്ന് കണ്ടെത്തപ്പെട്ടു. അതേസമയം അതിന്റെ ഫലമായുണ്ടാകുന്ന വിദ്യാഭ്യാസ-സാമൂഹിക വൈകല്യങ്ങൾ അതിനോട് ചേർന്ന് വരുന്ന മറ്റു ഘടകങ്ങളായും മനസ്സിലാക്കപ്പെട്ടു.
1990-ൽ,വി. പി. സിങ് സർക്കാർ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ ലിസ്റ്റിലും സംസ്ഥാന സർക്കാറുകളുടെ ലിസ്റ്റിലുമുള്ള ജാതി വിഭാഗങ്ങൾക്കായി മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു.സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക്, അല്ലെങ്കിൽ ഒബിസി വിഭാഗത്തിന് ദേശീയ സർക്കാരിന്റെ സേവനങ്ങളിൽ 27 ശതമാനത്തോളം സംവരണം ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ ഒരു ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചു.പിന്നീട്,1991ൽ പി വി നരസിംഹറാവു സർക്കാർ, “നിലവിൽ ഒരു സർക്കാർ പദ്ധതിയിലും ഉൾപ്പെടാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ സംവരണമേർപ്പെടുത്തിക്കൊണ്ട് മെമ്മോറാണ്ടം ഭേദഗതി ചെയ്തു. എസ്. സി,എസ്.ടി വിഭാഗങ്ങളും “സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങളും നേരത്തെയുള്ള സംവരണ നയങ്ങളിലൂടെ കൈകാര്യം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. ഈ “സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾ” ഉയർന്ന ജാതികളിൽ നിന്നായിരിക്കും നിർണായിക്കപ്പെടുക. ഇവരെ നിർണായിക്കാനുള്ള മാനദണ്ഡങ്ങൾ,മെമ്മോറാണ്ടത്തിനനുസരിച്ച്, വേറിട്ടാണ് നിശ്ചയിക്കേണ്ടിയിരുന്നത്.

1990നും 1991നുമിടക്ക് റിട്ട് പെറ്റീഷനുകളിലൂടെ ഈ നടപടി ചോദ്യം ചെയ്യപ്പെട്ടു. നിർണായകമായ ഇന്ദിര സാഹ്നി v/s ഇന്ത്യൻ യൂണിയൻ കേസിൽ ഘടനാപരമോ സാമൂഹ്യപരമോ ആയ പോരായ്മ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ കണക്കാക്കാൻ സാമ്പത്തിക മാനദണ്ഡം മാത്രമായി ഉപയോഗിക്കാൻ പറ്റില്ലെന്ന് സുപ്രീംകോടതിയുടെ 9 ജഡ്ജിമാർ വിധിച്ചു. മണ്ഡൽ കമ്മീഷൻ കണ്ടെത്തിയതുപോലെ സാമൂഹിക പിന്നാക്കാവസ്ഥ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ യിലേക്ക് നയിക്കുന്നു എന്ന് കോടതി ഉറപ്പിച്ചു. അങ്ങനെ, ഭരണഘടനാനയുമായി ചേർന്നു നിൽക്കുന്നില്ല എന്ന കാരണത്താൽ “സാമ്പത്തിക പിന്നാക്ക വിഭാഗ”ങ്ങൾക്കുള്ള പത്ത് ശതമാനം സംവരണം കോടതി റദ്ദാക്കി.

1991-ലെ ഓഫീസ് മെമ്മോറാണ്ടം മാത്രമാണ് 103 ആം ഭരണഘടനാ ഭേദഗതിയുടെ മേൽജാതി സംവരണത്തിന് സ്വതന്ത്ര ഇന്ത്യയിൽ മുൻഗാമിയായിട്ടുള്ളത്. രണ്ടും തമ്മിൽ, പുറപ്പെടുവിച്ച അധികാര സ്ഥാപനത്തിൽ മാത്രമേ വ്യത്യാസമുള്ളൂ… സർക്കാരിന് അത്തരം സംവരണം ഏർപ്പെടുത്താൻ അധികാരമുണ്ടെന്ന തെറ്റിദ്ധാരണയാൽ ഒരുദ്യോഗസ്ഥൻ പുറപ്പെടുവിച്ചതായിരുന്നു 1991ലെ മെമ്മോറാണ്ടമെങ്കിൽ ഇപ്പോഴുണ്ടായിരിക്കുന്ന ഭേദഗതി ഇത്തരം സംവരണമേർപ്പെടുത്താൻ സർക്കാരിന് വ്യക്തമായ അധികാരം നൽകുന്നതാണ്. സാഹ്നി
കേസിൽ അസാധുവാക്കിയതിനെ സാധുവാക്കാൻ ഇപ്പോൾ ഭരണഘടന തന്നെ ഭേദഗതി ചെയ്യപ്പെട്ട സ്ഥിതിക്ക് അതിനെ എതിർക്കാൻ സാഹ്നി കേസിലെ വിധി കൊണ്ട് സാധിക്കില്ല. ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് തകരാർ ബാധിക്കാനും നശിക്കാനും കാരണമാകുമെന്ന് വ്യക്തമാകുന്ന ഭരണഘടനാ ഭേദഗതികളെ മാത്രമേ സുപ്രീംകോടതിക്ക് റദ്ദാക്കാനാകൂ.
സാഹ്നി കേസ് വിധിയിലെ ഏതെങ്കിലുമൊരു ഘടകത്തെ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായി സുപ്രീം കോടതി പരിഗണിക്കുമോ എന്നുള്ളത് കാണേണ്ടിയിരിക്കുന്നു.

ഇപ്പോഴും, സാമൂഹിക രാഷ്ട്രീയ ഇടങ്ങളിൽ സാമൂഹികമായി അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന സംവരണത്തിന്റെ ധർമം ഊട്ടിയുറപ്പിക്കപ്പെടുകയാണ്. ഈ മാപിനിയിലൂടെ നോക്കുമ്പോൾ, സാമൂഹ്യ ഘടനയിൽ നിന്നല്ലാതെ ഉയിർക്കൊണ്ട തീർത്തും വ്യക്തിഗത സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള ഉന്നത ജാതി സംവരണത്തിന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കുറച്ചല്ലാതെ പിന്തുണയില്ല.

കടപ്പാട് : https://caravanmagazine.in/law/economic-reservations-constituent-assembly-debates

Leave a Reply

Your email address will not be published. Required fields are marked *