മണി ചെയ്നും സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച തെറ്റിദ്ധാരണകളും

മണി ചെയിൻ തട്ടിപ്പുകൾ ഇന്ന് വളരെ വ്യാപകമായി കൊണ്ടിരിക്കുന്നുണ്ട്. വിശിഷ്യ മലയാളികൾകിടയിൽ വീണ്ടും വഞ്ചിക്കപ്പെടുന്ന കാഴ്ച . മോഹന വാഗ്ദാനങ്ങളും പ്രതീക്ഷകളും നൽകിയാണ് ഓരോ കമ്പനിയും ഉടലെടുക്കുന്നത്. പതിവ് പോലെ മറ്റുപല കാരണങ്ങളും പറഞ്ഞ് രണ്ട് മാസം കഴിയുമ്പോൾ അകൗണ്ടിലേക്ക് അയക്കുന്ന പണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു എന്ന രീതിയിൽ കമ്പനി MD വോയിസ് മേസേജ് അയക്കുകയും ചെയ്യും. തുടർന്ന് ബദ്ധപ്പെട്ടാൽ കമ്പനി പൂട്ടിയിരിക്കുന്നു എന്ന വിവരമായിരിക്കും ലഭിക്കുക. ഈ ലോക്ക് ഡൗൺ കാലയളവിൽ ധാരാളം കമ്പനികൾ കോടിക്കണക്കിന് രൂപ തട്ടിയെടുത്തു മുങ്ങുകയും ചെയ്തു. ഇത്തരം കമ്പനികളാൽ പറ്റിക്കപ്പെടുന്നവർ വീണ്ടും പറ്റിക്കപ്പെടുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. കളവുകൾക്ക് മുകളിൽ കളവ് സ്ഥാപിച്ചു കൊണ്ടാണ് ഇവർ തങ്ങളുടെ വാക്കുകളെ ദൃണ്ഡപ്പെടുത്തുന്നത്, ഗീബൽസിയൻ സിദ്ധാന്തത്തിൻ്റെ ആധുനിക ഉദാഹരണമാണ് ഇത്തരം കമ്പനികൾ. ആരാണ് കുറ്റക്കാർ?

ഓരോ കമ്പനിയുടെയും ലീഡർമാർ കമ്പനികളിലേക്ക് നിക്ഷേപകരെ ക്ഷണിക്കുന്നത് തങ്ങൾക്ക് ലഭിക്കുന്ന കമ്മീഷനിൽ ആകർഷരായിട്ടാണ്. ഇവരാണ് കമ്പനിയിലേക്ക് സാധാരണകാരിൽ നിന്നും ഇൻവെസ്റ്റ്മെൻ്റുകൾ സ്വീകരിക്കുന്നത്. ഇവരെ മാത്രം കുറ്റപ്പെടുത്തുവാൻ സാധിക്കുമോ? തീർത്തും സാധ്യമല്ല. ഇതിന് മുമ്പും കോടികൾ തട്ടിക്കൊണ്ടുപോയ ബിറ്റ് കോയിൻ തട്ടിപ്പ് മലയാളിയെ പഠിപ്പിച്ചത് വലിയ പാഠമായിരുന്നു. വീണ്ടും പടു കുഴിയിലേക്ക് എടുത്തു ചാടുന്നത് വിഡ്ഢിത്തമാണ്. മോഹന വാഗ്‌ദാനവുമായി മറ്റൊരു കമ്പനി വന്നാൽ എല്ലാം മറന്ന് വീണ്ടും നിക്ഷേപിക്കുന്നതാണ് കാണാൻ കഴിയുന്നത്. കടം വാങ്ങിയും സ്വർണ്ണം പണയപ്പെടുത്തിയും ഇൻവെസ്റ്റ് ചെയ്യാൻ ഒരാളുടെ മനസ്സിനെ എങ്ങനെയാണ് പ്രാപ്തമാക്കപ്പെടുന്നത്? ഇത്തരം കമ്പനികൾ നടത്തുന്ന ഇവൻ്റുകൾ ആഡംബര ഹോട്ടലുകളിലും വലിയ കോൺഫറൻസ് ഹാളുകളിലുമായിരിക്കും, ഇതു മുഖേന ജനങ്ങൾക്കിടയിൽ കമ്പനിയുടെ ക്രഡിബിലിറ്റിയും വിഷനും അത്രമേൽ വലുതാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ സാധിക്കും. ഇവൻ്റിൽ പങ്കെടുക്കുന്ന അഥിതികൾ ഹൈ പ്രൊഫൈലിലുള്ളവരായിരിക്കും, ഇത് കമ്പനിയുടെ സ്ട്രാറ്റജിയുടെ ഭാഗമാണ്, ഇവയെല്ലാം നഷ്ടബോധത്തെ ഉത്തേജിപ്പിക്കുന്നു, അങ്ങനെ ധൃതിപ്പെട്ട് തീരുമാനമെടുക്കുകയും ചെയ്യുന്നു.
മണി ചെയ്ൻ തട്ടിപ്പുകൾ കാരണം സാധാരണക്കാർക്ക് ഇടയിൽ സ്റ്റോക്ക് മാർക്കിനെ കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. സ്റ്റോക്കിൽ ഇവെസ്റ്റ് ചെയ്യാനെന്ന വ്യാജേനെയാണ് പല കമ്പനികളും നിക്ഷേപകരിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചിട്ടുള്ളത്, ഇതിൻ്റെ യഥാർത്ഥ്യമെന്തന്നാൽ ഒരു കമ്പനിക്കും തുടർച്ചയായി ലാഭം മാത്രം കൊടുക്കുകയെന്നത് അപ്രാപ്യമായ കാര്യമാണ്. സ്റ്റോക്ക് മാർക്കറ്റ് അഥവാ ഷെയർ മാർക്കറ്റ്, ചെറുകിട നിക്ഷേപകർക്കും വൻക്കിട നിക്ഷേപകർക്കും നിയമപരമായി നിക്ഷേപിക്കാൻ സാധിക്കുന്ന തീർത്തും വ്യവസ്ഥാപിതമായ പ്ലാറ്റ് ഫോമാണ്.

എലൻ മസ്ക്ക് (Elon musk)

നിലവിലെ ഏറ്റവും വലിയ സമ്പന്നനായി കണക്കാകുന്ന എലൻ മസ്ക്ക് (Elon musk) ഒന്നാമതെത്താൻ കാരണം അദ്ദേഹത്തിൻ്റെ കമ്പനിയായ Tesla യുടെ ഷെയർ മൂല്യം വർധിച്ചതാണ്.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപകനായി കണക്കാക്കപ്പെടുന്ന വാരൻ ബഫറ്റ് (Warren buffet) തൻ്റെ നിക്ഷേപം ആരംഭിക്കുന്നത് പതിനൊന്നാം വയസ്സിലാണ് 1941 ൽ 38 ഡോളറിന് ഒരു ഷെയർ വാങ്ങി 40 ഡോളറിന് വിറ്റു. ആപ്പിളിലും കൊക്ക കോള (coca-cola) യിലും ബി.എ.സി യിലുമാണ് പ്രധാനമായും ഷെയറുകൾ നിക്ഷേപിച്ചിട്ടുള്ളത്. ഇന്ന് അദ്ദേഹത്തിൻ്റെ ആസ്തി 84.6 ബില്യൺ ഡോളാറാണ്. ലോകത്തെ നാലാമത്തെ സമ്പന്നനായിട്ട് ( world’s fourth richest Pearson) കണക്കാക്കപ്പെടുന്ന ഇദ്ദേഹത്തെ ലോങ്ങ് ടേം ഇൻവസ്റ്റ്മെൻ്റ് (long term investment) ൻ്റെ പര്യായമായിട്ടാണ് പലരും വിശേഷിപ്പിക്കാറുള്ളത്.

വരൻ ബഫറ്റ് ( Warren buffet)

സ്റ്റോക്ക് മാർക്കറ്റിൻ്റെ അനന്ത സാധ്യതകളാണ് ഇത് തുറന്നു കാണിക്കുന്നത്. ഇന്ത്യൻ സ്റ്റോക്ക് മാർക്കിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡിമാറ്റ് (demat) അകൗണ്ട് എടുത്തുകൊണ്ട് NSE ( National stock exchange) യിലും BSE ( Bombay stock exchange) യിലും ലിസ്റ്റ് ചെയ്ത കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യാവുന്നതാണ്. NSE ൽ 1600 ഉം BSE ൽ 5000 ലിസ്റ്റഡ് കമ്പനികളുമാണുള്ളത്. ഉദാഹരണത്തിന് 2020ൻ്റ ആരംഭത്തിൽ കോറോണ കാരണം മാർക്കറ്റ് ഡൗണായി ( കമ്പനികളിലെ പ്രെഡക്ഷൻ കുറഞ്ഞു ) അപ്പോൾ ഒരാൾ 76 രൂപയുടെ A എന്ന സ്റ്റോക്ക് വാങ്ങി 2021 ൽ A യുടെ share value 293 രൂപയായി വർധിച്ചു കാരണം മാർക്കറ്റ് പോസിറ്റീവായപ്പോൾ ( കമ്പനികളിൽ പ്രെഡക്ഷൻ വർധിച്ചു ) ഷെയറിൻ്റെ മൂല്യം വർധിച്ചു. പലരും ചെറിയ ഇൻവെറ്റ്മെൻ്റായത് കൊണ്ട് ഇൻവെസ്റ്റ് ചെയ്യാൻ മണി ചെയ്നല്ലാതെ വെറെ പ്ലാറ്റ് ഫോമില്ല എന്ന് വിശ്വസിക്കുന്നവരാണ്, ഇത്തരക്കാർ ഷെയർ മാർക്കറ്റിനെ കുറിച്ച് അജ്ഞരാണ്. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ പ്രധാന നിക്ഷേപകനായ രാഗേഷ് ജിൻജിൻവാല ബിഗ് ബുൾ ഓഫ് ഇന്ത്യ (big bull of India ) എന്നാണ് വിളിക്കപ്പെടുന്നത്. ഇന്ത്യൻ ഷെയർ മാർക്കറ്റിലെ പ്രധാനപ്പെട്ട നിക്ഷേപകരാണ് രാധാ കൃഷ്ണ ദമാനി, രാമേഷ് ദമാനി, രാം ദിയോ അഗർവാൾ, വിജയ് കേടിയ തുടങ്ങിയവർ.
ഷെയർ മാർക്കറ്റുമായി ബന്ധപ്പെട്ട പ്രാഥമികമായ അറിവുകളാണ് പങ്കുവെച്ചിട്ടുള്ളത്. ഇത്രമേൽ സാധ്യതകളുള്ള ഒരു പ്ലാറ്റ് ഫോമിനെയാണ് പലരും മണി ചെയ്നിൻ്റെ പേരിൽ തെറ്റിദ്ധരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *