മാജിക്കൽ മാഗ്യാർസ് അഥവാ ഫുട്ബാൾ ഹംഗറിയുടെ സുവർണ്ണ സ്‌മൃതികൾ

വേൾഡ് കപ്പ് ഫുട്ബോളിന്റെ ചരിത്രമറിയാത്തവരുടെ മുന്നിൽ ഒരുപക്ഷെ ഹംഗറിയുടെ ഫുട്ബോൾ ഇതിഹാസങ്ങൾ ദൃശ്യപ്പെടാൻ സാധ്യതയില്ല. ഇന്ന് വേൾഡ് കപ്പിന് യോഗ്യത നേടുന്നത്‌ പോലും ഹംഗറിക്ക് വിദൂരസ്വപ്നമാണ്. 1980ന് ശേഷം ഹംഗറി ഒരു വേൾഡ് കപ്പ് കളിച്ചിട്ടില്ല. എന്നാൽ തൊള്ളായിരത്തി അമ്പതുകളുടെ കാല്പന്തു മൈതാനങ്ങളിൽ എതിർടീമുകളുടെ പേടിസ്വപ്നമായി മാറിയ ഹംഗേറിയൻ ടീമിനെ കുറിച്ച് പറയാനൊരുപാടുണ്ട്.

വർഷം 1953, തൊട്ടടുത്ത വർഷം 1954ൽ നടക്കാനിരിക്കുന്ന വേൾഡ് കപ്പിന്റെ തയാറെടുപ്പിന്റെ ഭാഗമായി ടീം ഹംഗറി ഇംഗ്ലണ്ടിലേക്ക് വണ്ടി കയറി. വെംബ്ലി സ്റ്റേഡിയം ഇംഗ്ലീഷ് ആരാധകരെകൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. എന്നാൽ അനേകം ഇംഗ്ലീഷ് ആർപ്പുവിളികൾക്കിടയിലും താളം കണ്ടെത്താൻ ഹംഗറിക്ക് സാധിച്ചു. 4-2 എന്ന സ്കോറിന് പകുതി സമയത്തിൽ മുന്നിൽ നിന്ന ഫ്രാങ്ക് പുഷ്കാസും കൂട്ടരും ക്ലോക്കിലെ സമയമവസാനിക്കുമ്പോൾ 6-3ന് ഇംഗ്ലീഷ് വധം പൂർത്തിയാക്കിയിരുന്നു. 3 വർഷങ്ങൾക്ക് മുമ്പ്, മറക്കാനായിൽ, ഉറുഗ്വായോടുള്ള ബ്രസീലിന്റെ തോൽവിയെ പ്രതിഫലിപ്പിക്കുന്നതാണ് ഇംഗ്ലണ്ടിന്റെ ഈ തോൽവിയെന്ന് ഫുട്ബോൾ വിശാരദന്മാർ വിലയിരുത്തുന്നു. ടീം കരുത്തിന്റെയും സ്റ്റാറ്റിസ്റ്റിക്കൽ പ്രബലതയുടെയും പുറത്ത് നിർമിക്കപ്പെടുന്ന പ്രവചനങ്ങളെ കവിഞ്ഞുനിൽക്കുന്ന ഫുട്ബാൾ നിമിഷമായി ഈ ഹംഗേറിയൻ ഗാഥ ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു.

എന്നാൽ അരനൂറ്റാണ്ടിനിപ്പുറമുള്ള കഥ വേറെയാണ്.

ഹംഗേറിയന്‍ ഇതിഹാസം ഫ്രാങ്ക് ഫുഷ്കാസിന്‍റെ പേരിലറിയപ്പെടുന്ന ഫെറെങ്ക്വാറോസാണ് (ferencvaros) ഹംഗറിയിലെ ഏറ്റവും വിജയകരമായ ക്ലബ്ബായി അറിയപ്പെടുന്നത്.1950 ല്‍ ,ഫുട്ബോള്‍ ഹംഗറിയുടെ സുവര്‍ണ്ണകാലത്ത് ഈ പദം അലങ്കരിച്ചിരുന്നത് ആര്‍മി ടീമായ ബുഡാപെസ്റ്റ് ഹോണ്‍വെടായിരുന്നു (Budapest Honved). ബുഡാപെസ്റ്റിന് ,ഗവണ്‍മെന്‍റ് എയ്ഡുകളായും അഴിമതി വകയിലും ധാരാളമായി ആനുകൂല്യങ്ങള്‍ ലഭിച്ചു പോന്നിരുന്നു. പുഷ്കാസടക്കമുള്ള ദേശിയ ടീമിലെ പ്രമുഖ കളിക്കാര്‍ തങ്ങളുടെ തട്ടകത്തിലുണ്ടായിരുന്നത് കൊണ്ടുതന്നെ,ഹംഗേറിയന്‍ ലീഗിലെ ആധിപത്യം ഹോണ്‍വെടിനുണ്ടായിരുന്നു.

 

ലീഗില്‍ അവര്‍ക്കുണ്ടായിരുന്ന ആധിപത്യം,മാജിക്കല്‍ മാഗ്യാര്‍സ് (magical magyars) എന്നറിയപ്പെട്ടിരുന്ന ഹംഗേറിയന്‍ ദേശിയ ടീമിന് സോവിയറ്റ് ഭരണത്തിനു കീഴില്‍ ധാരാളം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കാരണമായി.ദേശിയ ടീമിലെ അഞ്ചോളം താരങ്ങള്‍ ഹോവ് നെടിനൊപ്പം പ്രാക്ടീസ് ചെയ്തിരുന്നു. അതിനാലാണ് നൂറ്റാണ്ടിന്‍റെ മത്സരം എന്നറിയപ്പെട്ട ഇംഗ്ലണ്ടുമായുള്ള മത്സരത്തില്‍ 2-3-3-2 എന്ന ഫോര്‍മേഷന്‍ പരസ്പര ധാരണയോടെ വിജയകരമായി കളിച്ചുതീര്‍ക്കാന്‍ ഹംഗറിക്കായത്. ഹോവ്നെടില്‍ കളിച്ചിരുന്ന ഹംഗേറിയന്‍ ടീമംഗങ്ങള്‍ ഒട്ടിച്ചേര്‍ന്നുണ്ടായ സമുച്ചയം കണക്കെയായിരുന്നു ആ ഫോര്‍മേഷന്‍.

അമ്പത്തിനാലിലെ വേള്‍ഡ് കപ്പിന് തയ്യാറെടുത്തുക്കൊണ്ടിരുന്ന ഹംഗറിക്ക് ,ഇംഗ്ലണ്ടുമായുള്ള വിജയം ചെറുതല്ലാത്ത ആത്മവിശ്വാസമാണ് നല്‍കിയത്.അരന്യസ്കപാറ്റ് (aranyaskapat) എന്നും വിളിപ്പേരുണ്ടായിരുന്ന അന്നത്തെ ഹംഗേറിയന്‍ ടീം കഴിഞ്ഞ നാല് വര്‍ഷമായി തോല്‍വി അറിഞ്ഞിരുന്നില്ല.

ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണ കൊറിയയെ 9-0 ന് പരാജയപ്പെടുത്തി വന്ന പശ്ചിമ ജര്‍മനിയെ ഹംഗറി പരാജയപ്പെടുത്തിയത് 8-3 എന്ന വമ്പന്‍ സ്കോറിനായിരുന്നു.ക്വാര്‍ട്ടറില്‍ ബ്രസീലിനെയും സെമിയില്‍ ഉറുഗ്വായെയും 4-2ന് മറികടന്നു.അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ലോകകപ്പ് നേടുന്ന രണ്ടാമത്തെ യൂറോപ്പ്യന്‍ രാജ്യം തങ്ങളാകും എന്ന പ്രതീതിയാണ് ഹംഗറി സമ്മാനിച്ചത്.

ബുഡാപേസ്റ്റ് നഗരത്തിന്റെ താഴ്ഭാഗത്ത്‌, ഡാന്യൂബ് നദിയുടെ സമീപമുള്ള കുന്നിൻപ്രദേശത്ത് ഒരു ഗുഹാസമുച്ചയമുണ്ട്. ഈ ഭൂഗർഭ സമുച്ചയം, അതുണ്ടാക്കിക്കൊണ്ടിരിക്കെ മരണപ്പെട്ട വാസ്‌തുശിൽപിയുടെ ഓർമക്കയാണ് നിലനിർത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ശിൽപ്പകല ഗംഭീരവും വിദഗ്ധവുമായിരുന്നു. എന്നാൽ ഒരു നിമിഷത്തെ ആശ്രദ്ധയോ നിർഭാഗ്യമോ മതിയായിരുന്നു, അദ്ദേഹം വിധിക്ക് കീഴടങ്ങി.

സമാനമായിരുന്നു ഹംഗറിയുടെയും പരിണിതി. രണ്ട് ഗോളിന് മുന്നിൽ നിന്നുകൊണ്ട് മികച്ച തുടക്കമാണ് ഹംഗറിക്ക് ലഭിച്ചത്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ മൂന്നുഗോൾ തിരിച്ചടിക്കാൻ വെസ്റ്റ് ജർമനിക്കായി. അവസാന മിനിറ്റിൽ പുഷ്കാസിന്റെ ഗോൾ തെറ്റായ ഓഫ്‌സൈഡ് റെഫറിയിങിന്റെ പേരിൽ നിഷേധിക്കപ്പെടുകയും ചെയ്തു. ബുഡാപേസ്റ്റ് സമുച്ചയത്തിന്റെ ശില്പിയെ ഓർമ്മപ്പെടുത്തും വിധം ഒരു നിമിഷത്തെ ആശ്രദ്ധയോ നിർഭാഗ്യമോ, ഹംഗറിയുടെ വേൾഡ് കപ്പ് സ്വപ്നങ്ങൾ ചാരമായി. ഓസ്ട്രിയൻ വണ്ടർ ടീമിനെയും ടോട്ടൽ ഫുട്ബോളുകാരായ ഡച്ച് സുവർണതലമുറയേയും പോലെ കപ്പ് നേടാനാവാതെ മാജിക്കൽ മാഗ്യാർസും ചരിത്രത്തിന്റെ ഡഗ് ഔട്ടിലേക്ക് തള്ളപ്പെട്ടു.

ബുഡാപേസ്റ്റ് നഗരം ചരിത്രസ്‌മൃതികളാൽ നിബിഢമാണ്. നഗരത്തിന് ചുറ്റുമുള്ള കോട്ടകളും ചതുരക്കല്ലങ്ങാടികളും പൗരാണികമായ പള്ളി സ്തൂപികകളും നിറഞ്ഞയിടം.

ബുഡാപേസ്റ്റ് നഗരത്തിന്റെ ഈ പ്രതാപവും അത്‌ നിർമിക്കുന്ന ഭാവുകത്വവും ഒരു തരത്തിൽ ഓരോ ബുഡാപേസ്റ്റുകാരന്റെയും അവബോധങ്ങളിലേക്കുള്ള

 

 

 

അഫ്സൽ ഹുസൈൻ

Leave a Reply

Your email address will not be published. Required fields are marked *